Wednesday, November 28, 2012

Dedicated to my Gradma. She loved me a lot. I can not forget that sweet days in my life, she was with me



She flew away and away from my life
I cant forget that beautiful days
She did not tell a word to me
Not even a glance at me
She was half unconscious in bed ridden
I could see a glitter in her face
You are always lively in my mind
Your smiling face and curley hairs
Are always beatiful for you
I can never forget that early mornings
That sweet smell of agarbathies
And the song Suprabhatham potti vidarnnu
That beautiful days never return in my life
But I pray for another life Where you are
Always in my life,I pay homage to You
You are imortal, Always imortal

Tuesday, November 27, 2012



തെറ്റുകള്‍ ചെയ്യ്തിട്ടു സോറി പറയുന്നതാണോ 
മാപ്പെന്ന വാക്കിനര്‍ത്ഥം 
വലുതും ചെറുതുമായ തെറ്റുകള്‍ക്കെല്ലാം 
പറയുന്നതോ സോറി 
മാതാപിതാക്കളോട്   തെറ്റ്  ചെയ്യ്തിട്ടു് 
മക്കള്‍ പറയുന്നതും സോറി 
സുഹൃത്തുക്കള്‍ തെറ്റ് ചെയ്യ്തിട്ടു 
പറയുന്നതും  സോറി ടെ  
വിധ്യാര്തികള്‍  തെറ്റ് ചെതിട്ടു അധ്യാപകരോട് 
പറയുന്നതും  സോറി ടീച്ചര്‍ , സോറി സര്‍ 
ദമ്പതിമാര്‍ തെറ്റ് ചെയ്യ്തിട്ടു 
പരസ്പരം പറയുന്നതും  സോറി ഡിയര്‍ 
എല്ലായിടവും സോറികളുടെ 
പ്രവാഹം മാത്രം 
തെറ്റ് കുറ്റങ്ങള്‍ മനുഷ്യ സഹജം 
സന്മനസുള്ളവര്‍ പറയുന്നു സോറി 
എല്ലാ സോറികളുടെ ഒടുവിലും 
സ്നേഹം മാത്രം ......

Monday, November 26, 2012

ഇഷ്ട  ഗാനം 


മരണമെതുന്ന നേരത്ത് നീയെന്റെറ അരികില്‍ 
ഇത്തിരി നേരമിരിക്കണേ 
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ 
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ .. 

Sunday, November 25, 2012



അമ്മതന്‍ മടിയിലെ ഓമന പൈതലായ്
കുഞ്ഞിളം മേനി കുലുങ്ങി ചിരിച്ചു് 
കാലത്തിന്‍ കേളികള്‍ ആടാന്‍ ഒരുക്കമായ് ...

Tuesday, November 20, 2012

കുട്ടികാലത്തെ ഓര്‍മ്മകള്‍ എന്നും വിലപെട്ടതാണ് .  ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരങ്ങളായ എത്രയോ  ഓര്‍മ്മകള്‍ 


ഒരിക്കലും തിരിച്ചു കിട്ടാത്ത 
മനോഹരമായ ബാല്യകാലം 
അമ്മയോട് ചിണുങ്ങി 
അച്ഛനോട് പരിഭവങ്ങള്‍ പറഞ്ഞ് 
നടന്നിരുന്ന വര്‍ണാഭമായ ബാല്യകാലം 
കൂട്ടുകാരോടൊത്ത്  മണ്ണപ്പം ചുട്ടു്
കണ്ണുപൊത്തി കളിച്ചു്
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിരുന്ന 
കുസൃതി നിറഞ്ഞ ബാല്യകാലം 
അസുഖം നടിച്ചു സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന 
അധ്യാപകരുടെ ചൂരല്‍ കഷായം പേടിച്ചിരുന്ന 
മനോഹരമായ  ബാല്യകാലം 
സ്കൂള്‍ സഞ്ചി വലിചെറിഞ്ഞു കൂട്ടുകാരോടൊത്ത്
തമാശകള്‍ പറഞ്ഞു പൊട്ടി ചിരിച്ചിരുന്ന 
നാരങ്ങ മിഠായി തിനാന്‍ കൊതിച്ചിരുന്ന 
വര്‍ണാഭമായ ബാല്യകാലം 
മഴയത്ത് ചെളി വെള്ളത്തില്‍ 
വഞ്ചി തുഴഞ്ഞു കളിച്ചു രസിച്ചിരുന്ന 
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം 
നിഷ്കളങ്കമായ ആ ബാല്യകാലത്തേക്ക് 
മനസുകൊണ്ടൊരു മടക്ക യാത്ര 



Monday, November 19, 2012

ഇഷ്ട ഗാനം 



മഴകൊണ്ട്‌ മാത്രം മുളക്കുന്ന വിത്തുകള്‍ 
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍ ....

Thursday, November 15, 2012

ഇഷ്ട കവിത 

ഒരു കവിത കൂടി ഞാന്‍ എഴുതിവെയ്ക്കാം
എന്റെറ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍ ....

Wednesday, November 14, 2012




ലക്ഷ്മിയെ ഞാന്‍ കാണുന്നത് ഒരു സര്‍കസ് കൂടാരത്തില്‍ വെച്ചാണ്. ഈ അവധികാലത്ത് നാട്ടില്‍ പോയപ്പോ മോളുടെ കൂടെ നമ്മുടെ നാട്ടില്‍ വന്ന ഒരു സര്‍കസ് കാണേണ്ടി വന്നു. ലക്ഷ്മി, പത്തു വയസു പ്രായം തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പെണ്‍കുട്ടി. അവളുടെ അഭ്യാസ പ്രകടനം ആയിരുന്നു ആദ്യ ഇനം. മുഖത്ത് ഒരു സംതോഷവും ഇല്ലാതെ തികച്ചും നിര്‍വികാരയായി അവള്‍ കാണികളെ കൈ കൂപ്പി സ്വാഗതം ചെയ്യ്തു. അവളുടെ അഭ്യാസ പ്രകടനങ്ങള്‍ നെഞ്ഞിടിപ്പോടെ എനിക്കു കണ്ടിരിക്കേണ്ടി വന്നു. കാണികളുടെ കൈ അടി കിട്ടിയിട്ടും അവളുടെ മുഖത്ത് ആ പഴയ ഭാവം തന്നെ. ആര്‍ക്കൊക്കെയോ വേണ്ടി കഷ്ട പെടുന്ന അവളുടെ ബാല്യം, ഇത് പോലെ എത്രയോ കഷ്ടപാടുകള്‍ അനുഭവിക്കുന്ന ബാല്യങ്ങള്‍ . ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ, മാറി ഉടുക്കാന്‍ വസ്ത്രങ്ങള്‍ ഇല്ലാതെ, സ്കൂളില്‍ പോകാന്‍ ആകാതെ, ആരോരും ഇലാതെ അനാഥാലയങ്ങളില്‍ അകപെടുന്ന എത്രയോ കുരുന്നുകള്‍ നമ്മുടെ നാട്ടിലുണ്ട് . എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ശിശുദിനാശംസകള്‍ .....

Tuesday, November 13, 2012

നമ്മളെ സ്നേഹിക്കുന്നവര്‍  നമ്മളില്‍ നിന്ന് പിരിഞ്ഞു പോയാലും അവരുടെ ഓര്‍മ്മകള്‍  ഒരു നൊമ്പരമായി  മരണം വരെ നമ്മളില്‍ ഉണ്ടാവും 




He flew away and away 
Leaving me in tears
I cant see you
But I still heard your voice
Near by
I cant forget the memory of 
That  lovely days
I saw you one day in your
White dresses
You suddenly disappeared
Before i could touch you
I saw in your lips that smile
That naughty smile
Thats always in your lips..

Monday, November 12, 2012

തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശം ഇല്ലാതാക്കട്ടെ. എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ 


Saturday, November 10, 2012

അവള്‍








ആരോടും ഒന്നും മിണ്ടാതെ 
വിദൂരതയിലേക്ക് നോക്കി നിന്നു അവള്‍ 
വിതുമ്പുന്ന ചുണ്ടുകളും അഴിഞ്ഞുലഞ്ഞ മുടിയും 
ആരെയോ തേടുന്ന കണ്ണുകളുമായി 
അവള്‍ കേള്‍ക്കുന്നു അടുത്തടുത്തു വരുന്ന 
കുളമ്പടി  ശബ്ദവും 
പരേതാന്മാക്കളുടെ  അട്ടഹാസവും 
അവള്‍ കണ്ടു ബാല്യത്തില്‍ മുത്തശി 
പറഞ്ഞ കഥയിലെ പോത്തിന്‍ 
പുറത്തു കയറുമായി വന്നു 
പ്രാണനെടുക്കുന്ന കാലനെ 
താന്‍ സ്നേഹിച്ചവരും തന്നെ സ്നേഹിച്ചവരും 
ആരുമില്ല   അവള്‍ക്കു കൂട്ടിന്
ആര്‍ത്തി പൂണ്ട്   അവള്‍ ഉണ്ടാക്കിയാതൊന്നുമില്ല കൂട്ടിന്
എന്നിട്ടും അവള്‍ ആഹ്രഹിച്ചു ഈ മനോഹരതീരത്തു 
വീണ്ടുമൊരു ജന്മത്തിനായ ്
അവള്‍ വേദനയോടെ കാത്തിരുന്നത് 
തന്റെറ മരണത്തെ ആയിരുന്നോ???????


ഇഷ്ട ചിത്രം



Tuesday, November 6, 2012

ഇഷ്ട ഗാനം 



നീല കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്  നിന്നു
ഒരു കൃഷ്ണ  തുളസി കതിരുമായി നിന്നെ ഞാന്‍
എന്നും പ്രതീക്ഷിചു നിന്നു
നീയിതു കാണാതെ പോകയോ 
നീയിതു ചൂടാതെ പോകയോ 
ആഷാഡ മാസ നിശീധിനി തന്‍ 
വന സീമയയിലൂടെ നീ 
ആരും കാണാതെ ആരും കേള്‍ക്കാതെ 
എന്നിലെക്കെന്നും വരുന്നു 
എന്‍ മണ്‍ കുടില്‍  തേടി വരുന്നു
നീയിതു കാണാതെ പോകയോ.... 

Monday, November 5, 2012

സ്വപ്നങ്ങള്‍ മനസിനെ വേദനിപ്പിക്കാറുണ്ട് . എങ്കിലും ആഗ്രഹങ്ങള്‍ക്ക് വര്‍ണ്ണചിറകുകള്‍ വെയ്യ്ക്കുന്നത് ചില സ്വപ്നങ്ങളിലാണ്‌ . നഷ്ടങ്ങളില്ലാത്ത വര്‍ണാഭമായ സ്വപ്നങ്ങളാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത് .


വര്‍ണ്ണചിറകുള്ള  സ്വപ്‌നങ്ങള്‍ കാണാന്‍ 
എന്നും കൊതിക്കുന്നു മനം 
നിറമില്ലാതിരുന്ന സ്വപ്നങ്ങളില്‍ 
വര്‍ണ്ണങ്ങള്‍ വാരി വിതറി 
മനോഹരമായ മാരിവില്ലിന്‍ 
ഏഴ് നിറങ്ങളായി ഒഴുകിയെത്തി
ഒരു നിമിഷം എല്ലാം മറന്ന്
ഒരു  കൊച്ചു കുട്ടിയെ പോലെ 
ആ വര്‍ണ്ണങ്ങളില്‍ പാറി പറന്ന്
ആനന്ദത്തോടെ കളിച്ച് രസിച്ച്
തെല്ലിട കണ്ണൊന്നു ചിമ്മിയാല്‍ 
വീണ്ടും നിറമില്ലാത്ത കുറേ 
സ്വപ്നങ്ങള്‍ മാത്രം ബാക്കി....

Sunday, November 4, 2012

ഇഷ്ട കവിത


ഓരോ മഴ പെയ്ത് തോരുമ്പോഴും
എന്‍റെറ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം 
ഒരു മഴ പെയ്യ്തെങ്കില്‍ ..... ഒരു  മഴ പെയ്യ്തെങ്കില്‍  


Saturday, November 3, 2012

ജീവിതത്തില്‍ കാത്തിരിപ്പിന്  വളരെ പ്രാധാന്യം ഉണ്ട്.  ആശുപത്രിയില്‍, റേഷന്‍ കടയില്‍, ബസ്‌ സ്റ്റാന്‍ഡില്‍ അങ്ങനെ എല്ലായിടവും കാത്തിരുപ്പ് തന്നെ ആണ്. ജീവിതത്തിന്റെറ നല്ലൊരു ഭാഗവും എന്തിനൊക്കെയോ വേണ്ടിയുള്ള  കാത്തിരുപ്പ് തന്നെ അല്ലേ.  ജീവിതത്തില്‍ കാത്തിരുപ്പ് നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു......




കാണാതെ പോയ മകനെ, വിദേശത്തുള്ള മക്കളെ
കാത്തിരിക്കുന്ന അമ്മയെ പോലെ 
കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന 
ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയെ പോലെ
കൈനിറയെ മിട്ടായിയുമായി വരുന്ന 
അച്ഛനെ കാത്തിരിക്കുന്ന മക്കളെ പോലെ 
പിണങ്ങിപോയ കാമുകനെ പ്രതീക്ഷയോടെ 
കാത്തിരിക്കുന്ന കാമുകിയെ പോലെ 
ഇഷ്ട ജോലിക്കായി അക്ഷമയോടെ 
കാത്തിരിക്കുന്ന യുവതി യുവാക്കളെ പോലെ 
മക്കള്‍ക്ക്‌ നല്ല കുടുംബ ജീവിതം കിട്ടണമേയെന്ന്‍
പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന  രക്ഷിതാക്കളെ പോലെ
വേനലവധി ആകാനായി കാത്തിരിക്കുന്ന
വിദ്യാര്‍ഥികളെ പോലെ 
പേര കുട്ടികളെ കാണാന്‍ കൊതിച്ച് കാത്തിരിക്കുന്ന 
അപ്പുപ്പന്‍ അമ്മുമ്മയെ പോലെ
റോഡരികില്‍ കമന്റടിക്കാനായി
കാത്തു നില്‍ക്കുന്ന പൂവാലന്‍മാരെ പോലെ 
ദാഹം ശമിക്കാനായി മഴയെ കാത്തിരിക്കുന്ന 
വേഴാമ്പലിനെ പോലെ
വലയും കെട്ടി ഇരയെ കാത്തിരിക്കുന്ന
ചിലന്തിയെ പോലെ 
മരണത്തെ വേദനയോടെ കാത്തിരിക്കുന്ന
ഗതഭാഗ്യരെ പോലെ 
ജീവിതം മടുത്ത മുത്തശിമാരുടെ ചോദ്യം പോലെ 
എന്നാ മക്കളെ ഈ കാത്തിരുപ്പ് 
ഒന്ന് അവസാനിക്കുക.........




Thursday, November 1, 2012

എന്‍റെറ കേരളം..ഏല്ലാ കൂട്ടുകാര്‍ക്കും കേരള പിറവി ദിനാശംസകള്‍ 


സഹ്യസാനു ശ്രുതി ചേര്‍ത്തു വെച്ച 
മണി വീണയാണെന്റെറ കേരളം...
നീല സാഗരം അതിന്റെറ തന്ത്രിയില്‍ 
ഉണര്‍ത്തിടുന്ന  സ്വര സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയില്‍ 
അലയിടുന്നു കള നിസ്വനം....
കേരളം....എന്‍റെറ കേരളം.....