Monday, December 31, 2012

കഴിഞ്ഞ് പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞു കൊണ്ട്  നന്മയുടെയും, സ്നേഹത്തിന്റെറയും, സാഹോദര്യത്തിന്റെറയും ഒരു പുതു വര്‍ഷം കൂടി വരവായി. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റെറയും, സമാധാനത്തിന്റെറയും മാത്രമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ Sunday, December 30, 2012ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു 
ഒരു തലോടലില്‍ എല്ലാം മറക്കുന്നു 
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു  

Saturday, December 29, 2012സഹോദരിക്ക് ആദരാഞ്ജലികള്‍
കുറച്ചു ദിവസം കൊണ്ട് വളരെ അധികം വേദന സഹിച്ചു അവള്‍ വിടവാങ്ങി. തന്നെ ആക്രമിക്കാന്‍ കാമ വെറി പൂണ്ട കിരാതന്മാര്‍ ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ . സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, സംസ്കാര സമ്പന്നമായ നമ്മുടെ രാജ്യത്ത്  ഇത് പോലുള്ള അനീതികള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇത് പോലൊരു കേസും ഇന്ന് വരെ  കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ പെണ്‍കുട്ടി എത്രമാത്രം വേദന സഹിചിട്ടുണ്ടാവണം. ഒരു പെണ്ണായി പിറന്നത്‌ കൊണ്ട് അവള്‍ക്കു അനുഭവിക്കേണ്ടി വന്ന യാതന. എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നിട്ടുണ്ടാവണം അവള്‍ക്ക്, മാതാപിതാക്കള്‍ക്ക്.  നാല് ചെകുത്താന്മാര്‍ വിചാരിച്ചപ്പോ  ഒരു നിമിഷം കൊണ്ട് ആ  സ്വപ്നങ്ങള്‍ എല്ലാം തല്ലി ഉടയ്ക്കാന്‍ കഴിഞ്ഞു . തക്കതായ ശിക്ഷ തന്നെ ഈ നീചന്മാര്‍ക്ക് നല്‍കണം , മരണം തന്നെ വിധിക്കണം. ഇനി ഇത് പോലൊരു വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ. ഇനിയെങ്ങിലും ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് എതിരെ ഭരണകൂടം തക്കതായ നടപടികള്‍ എടുക്കട്ടെ.

Monday, December 24, 2012YOU  ARE  MY  WORLD

You are the strength when Iam Weak
You are the voice when I cant Speak
You are my eyes when I cant See
You lift me up When I cant Reach
You are the one that holds me Up
You give me wings and make me Fly
You see the best there is in Me
Iam grateful for each day with You
Iam blessed because You love Me

Sunday, December 23, 2012

മഞ്ഞ് പൊഴിയുന്ന ബെത്ലഹേമില്‍ ഉണ്ണി യേശുവിന്റെറ തിരുപിറവിയുടെ ഓര്‍മകളുണര്‍ത്തി ക്രിസ്തുമസ് കാലമെത്തി. എല്ലാ കൂട്ടുകാര്‍ക്കും സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരായിരം ക്രിസ്തുമസ് ആശംസകള്‍ Thursday, December 20, 2012

ഇഷ്ട കവിത മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 
പനിമഞ്ഞു തോരാ പുലര്‍കാലമെന്ന പോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ .....

Tuesday, December 18, 2012


സ്നേഹത്തിന്‍ മുത്തുമണി 
എനിക്കായ് നീ തന്നു 
സ്നേഹത്തിന്‍ ധാരയായി 
എന്നിലേക്കൊഴുകി വന്നു 
സ്നേഹത്തോടെ ഞാനെന്‍ 
ഹൃദയത്തില്‍ ചേര്‍ത്ത്‌ വെച്ചു

Thursday, December 13, 2012


കുപ്പി ചില്ല് പോലെ പൊട്ടി ചിതറിയതെല്ലാം 
പെറുക്കിയെടുക്കാന്‍ ആഹ്രഹിക്കുന്ന മനം 
ഓരോ ചില്ലിനും പറയാനുണ്ടാകാം 
രസകരമായ ഒരായിരം കഥകള്‍ 
കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ 
ലക്ഷ്യമില്ലാതെ  പായുന്ന മനം 
എന്തിനായി വീണ്ടും മത്സരിക്കുന്നു
മനസിന്റെറ കോണില്‍ കോറിയിട്ട വാക്കുകള്‍ 
മഴത്തുള്ളിയെ പോല്‍ ചിന്നി ചിതറി 
ആര്‍ത്തിയോടെ ഒഴുകുന്നു.....

Sunday, December 9, 2012

ഇഷ്ട കവിതഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിത പീലി തന്നു..... 
എന്റെറ ചിറകിനു ആകാശവും നീ തന്നു 
നിന്നാന്മ ശിഖരത്തില്‍ ഒരു കൂട്  തന്നു.....

Saturday, December 1, 2012

നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യതാണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി ഒന്നാമത്  ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഇ ആഘോഷത്തില്‍ പങ്കു ചേരാം .....