Sunday, January 27, 2013

മരണമെന്ന കോമാളി......
എപ്പോള്‍ വേണമെങ്കിലും  പറയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മരണമെന്ന കോമാളി . സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബത്തിനെ ഒരു നിമിഷം കൊണ്ട് കണ്ണീരില്‍ ആഴ്താന്‍ കഴിയുന്ന മരണമെന്ന  കോമാളി. ജനനം പോലെ യാഥാര്‍ഥ്യം തന്നെയാണ് മരണവും. ഈ കാര്യത്തിലും പ്രവാസികളുടെ അവസ്ഥയാണ്  കഷ്ടം. നിയമത്തിന്‍റെറ നൂലാമാലകള്‍ തരണം ചെയ്യ്ത മൂന്നും നാലും ദിവസം  പെട്ടികകത്തിരുന്ന്‍, തണുത്ത് വിറങ്ങലിച്ച ശരീരം ആയിരിക്കും ബന്ദുക്കള്‍ക്ക്‌ കാണാന്‍ കിട്ടുക. നമ്മുടെ പ്രീയപെട്ടവരുടെ വേര്‍പാട് സഹിക്കാന്‍ പറ്റാത്തത് തന്നെ ആണ്  .മറക്കാനും, സഹിക്കാനും ഉള്ള കഴിവ് തന്നെ ആണ് മനുഷ്യനെ മറ്റുള്ള മൃഗങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നതും. എന്റെറ മനസില്‍ തോന്നിയ ചിന്തകള്‍ .......        
നാണു ആശാന്‍  സ്വര്‍ഗത്തില്‍ എത്തിയിട്ട് കാലം കുറേ ആയി. അന്ന് മുതല്‍ കാരണവരുടെ ആഗ്രഹം ആണ് , തന്റെറ സ്നേഹനിധി ആയ ഭാര്യ നാണിയെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണമെന്ന്. സ്നേഹനിധി ആണെങ്കിലും നാണിയുടെ രണ്ടും, മൂന്നും പറഞ്ഞ് ഇടക്കുള്ള പിണക്കം ഓര്‍ത്ത് നാണു ആശാന്‍ നെടുവീര്‍പ്പിട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖം നിമിത്തം കഷ്ട പെടുന്ന തന്റെറ നാണിയെ ഉടനെ സ്വര്‍ഗത്തില്‍ കൊണ്ടുവരാന്‍ തന്നെ നാണു ആശാന്‍  തീരുമാനിച്ചു. കാലന്റെറ കണക്ക് സൂക്ഷിപ്പ് കാരനായ ഗുപ്തന്‍ മാഷിനോട്   നാണു ആശാന്‍ തന്റെറ ആഗ്രഹം അറിയിച്ചു.  നാണു ആശാന്റെറ  ആഗ്രഹം പോലെ നാണി അമ്മ സ്വര്‍ഗത്തില്‍ എത്തി. എന്തൊക്കെയാടി നാട്ടിലെ വിശേഷങ്ങള്‍ ...എന്ത് വിശേഷം നിങ്ങള്‍ ഇല്ലാതെ. നാണി അമ്മ തെല്ലു പരിഭവത്തോടെ, എന്നാലും ഇപ്പോഴാണല്ലോ നിങ്ങള്‍ക്ക് എന്നെ കാണണമെന്ന് തോന്നിയത് . നാണു ആശാന്‍ സ്നേഹത്തോടെ നാണി അമ്മയുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു ,എടി, നീ കൂടി ഇങ്ങു  വന്നിരുന്നെങ്ങില്‍ നമ്മളുടെ മക്കള്‍ തനിചാകില്ലായിരുന്നോ. അതിനുള്ള സമയം കാത്തിരിക്കുക ആയിരുന്നു ഞാന്‍ .  നാണി അമ്മയും, നാണു ആശാനും  സംതോഷതോടെ സ്വര്‍ഗത്തില്‍ ജീവിതം ആരംഭിച്ചു.

 നാണി അമ്മക്ക്  ഉടനെ ഒരു ആഗ്രഹം, സുഖം ഇലാതെ കഷ്ട പെടുന്ന തന്റെറ പ്രിയ സഹോദരിയെ കൂടി സ്വര്‍ഗത്തില്‍ എത്തിക്കണമെന്ന് . എന്തിനും തയ്യാറായി നില്‍ക്കുന്ന ഗുപ്തന്‍ മാഷിനോട് അഭ്യര്‍ഥിചില്ല,  നാണി അമ്മയുടെ സഹോദരി കാളി അമ്മ സ്വര്‍ഗത്തില്‍ എത്തി. നാണി അമ്മ, സഹോദരിയോടു കുശലാന്യേഷണം തുടങ്ങി. അപ്പുറത്തെ ഗോമതി എന്ത് പറയുന്നു, അവള്‍ക്കും ഇങ്ങോട്ട് വരാന്‍ സമയമായോ. ഗോമതിയുടെ മകന്‍, അവന്‍ ഇപ്പോഴും കുടിച്ചിട്ട് അവളെ ചീത്ത വിളിക്കാറുണ്ടോ. അവനെ നരകത്തിലോട്ട്‌ അയച്ചാല്‍ മതിയെന്ന് കാലന്‍ ചേട്ടനോട് പറയണം. ഇല്ലെങ്ങില്‍ ഗോമതിക്ക് ഇവിടെ വന്നാലും സ്വൈര്യം കിട്ടില്ല. 

നാണി, നമുക്ക് നമ്മുടെ മകളെ കൂടി ഇങ്ങോട്ട് കൊണ്ട് വന്നാലോ. ഉടനെ നാണി അമ്മ തന്‍റെറ ആഗ്രഹം പറഞ്ഞു എനിക്കെന്റെറ മകനെ കണ്ടാല്‍ മതി. രണ്ടു പേരും തമ്മില്ലുള്ള വര്‍ത്തമാനം കേട്ട് ഗുപ്തന്‍ മാഷ്‌, സൈലെന്‍സ് പ്ലീസ്സ്‌ . ഞാന്‍ വെബ്‌ കാമില്‍ കൂടി കണ്ടു  നിങ്ങള്‍ തമ്മിലുള്ള പിണക്കം.  ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കിയാല്‍ നരകത്തിലേക്ക് തള്ളും, ഗുപ്തന്‍ മാഷിന്റെറ ഭീഷണി. നാണു ആശാന്‍ തങ്കളുടെ ആഗ്രഹം  ഗുപ്തന്‍ മാഷിനോട് പറഞ്ഞു . ഗുപ്തന്‍ മാഷ്‌ ഉടനെ പ്രതിവിധിയും കണ്ടെത്തി. സ്വര്‍ഗത്തിലെ കണക്കു പൂര്‍ത്തി ആക്കാന്‍ ഒരാളിനെ  കൂടി കിട്ടുന്ന കാര്യമല്ലേ. 2012 ലെ റെക്കോര്‍ഡ്‌ തകര്‍ക്കണമെന്നാ കാലന്‍ മാഷിന്റെറ ഉത്തരവ് . നമുക്ക്  നാട്ടിലേക്ക് പോകാം, അവിടെ ചെന്ന് തീരുമാനിക്കാം ആരെയാ കൊണ്ട് വരേണ്ടതെന്ന് . നാണു ആശാനും, ഗുപ്തന്‍ മാഷും നാട്ടിലേക്ക് കാലന്‍ മാഷിന്റെറ  സ്വന്തം വാഹനമായ പോത്തിന്റെറ പുറത്തു യാത്രയായി. തിരകെ വരുമ്പോ  നാണു ആശാന്റെറ കൂടെ  മകനും ഉണ്ടായിരുന്നു.  നാണി അമ്മ മകനെ കെട്ടിപിടിച്ചു ഉറക്കെ കരഞ്ഞു .നിങ്ങള്‍ക്ക് മകളെ കാണണമെന്ന് അല്ലായിരുന്നോ.  അവിടെ ചെന്നപ്പോ നമ്മുടെ മകന്‍ തീരെ അവശനായി ആശുപത്രിയില്‍ വേദന അനുഭവിച്ചു കിടക്കുന്നു. എനിക്കത്  സഹിക്കാന്‍ കഴിഞ്ഞില്ല, അതാ അവനെ  ഇങ്ങോട്ട് കൊണ്ട് വന്നത്, നാണു ആശാന്‍ മകനെ തലോടി കൊണ്ട് പറഞ്ഞു. 


നാണു ആശാന്‍ തന്റെറ അടുത്ത ആഗ്രഹവുമായി ഗുപ്തന്‍ മാഷിന്റെറ അടുത്തെത്തി, മകളെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണം  . നിങ്ങളുടെ ഊഴം ഇപ്പൊ കഴിഞ്ഞു.  അവസരങ്ങള്‍കായി കാത്ത് നില്‍ക്കുന്നവര്‍ ഇവിടെ ധാരളം ഉണ്ട് . അടുത്ത അവസരത്തില്‍ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്നതാണ്, ഗുപ്തന്‍ മാഷ്‌ ഒരു ചെറു ചിരിയോടെ പറഞ്ഞു . നാണു ആശാന്‍ തന്റെറ അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു. നാണി അമ്മ സന്തോഷവതി ആണ് .  ഗുപ്തന്‍ മാഷ്‌, കാലന്‍ മാഷിന്റെറ ഉത്തരവ് പ്രകാരം തന്റെറ ജോലി  ആത്മാര്‍ത്ഥമായി നിറവേറ്റികൊണ്ടിരിക്കുന്നു....Tuesday, January 22, 2013

തിരുവനന്തപുരം എസ് . എ. റ്റി ആശുപത്രിയിലെ കുറച്ചു നാളത്തെ ഫാര്‍മസി ട്രെയിനിംഗ് ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ അനുഭവങ്ങള്‍ ആണ് നല്‍കിയത്.  എല്ലാം കണ്ടു നെടുവീര്‍പ്പിട്ടിരിക്കുന്ന അവിടത്തെ അമ്മയുടെയും കുഞ്ഞിന്റെറയും പ്രതിമ, ഇപ്പോഴും കണ്മുന്‍പില്‍ തന്നെ ഉണ്ട്. അന്ന് അവിടെ കണ്ട ദൃശ്യങ്ങള്‍ കുറിക്കുകയും ചെയ്യ്തു. കൂട്ടുകാര്‍ ഒരുമിച്ചിരുന്നു വായിച്ച്‌ ചിരിച്ച ആ വരികള്‍ ഇവിടെ വീണ്ടും കുറിക്കാനായി ഒരു ശ്രമം. ആതുര ശിശ്രൂഷകര്‍, കാവല്‍കാര്‍ , രോഗികള്‍ , വേദനയോടെ മാത്രം ഇന്നും ഓര്‍മിക്കാന്‍ കഴിയുന്ന മുഖങ്ങള്‍ വീണ്ടും ഓര്‍മയില്‍ മിന്നി മറയുന്നു .....
അമ്മയും, കുഞ്ഞും വസിക്കും ആശുപത്രി
തന്നില്‍ നീണ്ട നിരയുടെ സമ്മേളനം 
അടഞ്ഞ വാതിലിന് മുന്നില്‍ അക്ഷമയോടെ 
കാത്ത് നില്‍ക്കും ബന്ധു ജനങ്ങളും
പാറാവ്‌ കാര്‍ തന്‍ അട്ടഹാസവും
മരുന്ന് കൊടുക്കും ബാങ്ക് തന്നില്‍ 
വട്ടം വരക്കും അധ്യാപകരും 
വാര്‍ഡ്‌ ഒന്ന് തന്നില്‍ 
ശാന്ത സ്വഭാവിയാം ഫര്‍മസിസ്റ്റും
ചോദ്യം ചോദിക്കും ഫാര്‍മസിസ്റ്റ് മാരും
നാവിന് നീളം കൂടിയ ഫര്‍മസിസ്റ്റും
ശസ്ത്രക്രീയ തീയറ്ററിന് മുന്നില്‍ 
ഹൃദയ മിടിവോടെ കാത്ത് നില്‍ക്കും ബന്ധുക്കളും 
അവര്‍ തന്‍ വദനത്തില്‍ സ്ഫുരിക്കും ആനന്ദം 
പൈതല്‍ തന്‍ കരച്ചില്‍ കേള്‍ക്കയാല്‍ ....

ഡോക്ടറെ കാണാന്‍ കാത്ത് നില്‍ക്കും 
ഗര്‍ഭിണികളുടെ നീണ്ട നിരയുo
പതി തന്‍ കാവലും 
അവിടെയും മുഴങ്ങി കേള്‍ക്കാം 
പാറാവുകാരുടെ സംഭാക്ഷണം
കുട്ടികളെ കുത്തി വെയ്ക്കും മുറിക്കുള്ളില്‍ 
കാതടപ്പിക്കും ആര്‍ത്തനാദവും
നാവിന് നീളം കൂടിയ ആതുര ശിശ്രൂഷകരും
മരുന്ന് കൊടുക്കും മുറി തന്നില്‍ 
പുറത്ത് നിന്ന് വാങ്ങൂ എന്ന പ്രവചനവും
മുഖം വാടും രോഗികളും 
എല്ലാരും തന്‍ ചൊല്‍ പടിയില്‍ 
എന്ന് ഭാവിക്കുന്നു ചിലര്‍ 
ഇത് തന്‍ ജോലിയല്ലെന്ന് 
വരുത്തി തീര്‍ക്കുന്നു ചിലര്‍ 
എല്ലാറ്റിനും മൂക സാക്ഷിയായ്
വര്‍ത്തിക്കും അമ്മയ്ക്കും, കുഞ്ഞിനും പ്രണാമം...

Wednesday, January 16, 2013

നമ്മുടെ നാടിന്റെറ, ചിറയിന്‍കീഴിന്റെറ അഭിമാനം. നിത്യ ഹരിത നായകന്  സ്മരണാഞ്ജലി ..
(ഫോട്ടോ അധീഷ് ചിറയിന്‍കീഴ്‌ )നിത്യ ഹരിത നായകന്‍ ശ്രീ. പ്രേം നസീര്‍ വിട പറഞ്ഞിട്ട്  24 വര്‍ഷങ്ങള്‍ .

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആക്കോട്ട് ഷാഹുല്‍ ഹമീദിന്റെറയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7 ന്  ജനിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്കൂള്‍, ശ്രീ ചിത്തിര വിലാസം ഹൈ സ്കൂള്‍ , എസ് . ഡി കോളേജ് ( ആലപ്പുഴ), സൈന്റ്റ്‌ ബെര്ച്ച്മാന്‍സ് കോളേജ് (ചങ്ങനാശേരി) എന്നിവിടങ്ങളില്‍ അദേഹം തന്റെറ വിദ്യാഭാസം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അദേഹം ഒരു പരിചയസമ്പന്നനായ നാടക കലാകാരനായി തീര്‍ന്നിരുന്നു. അദേഹത്തിന്റെറ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീ. തിക്കുറിശി സുകുമാരന്‍ അദേഹത്തിന്റെറ പേര് പ്രേം നസീര്‍ എന്നായി പുനര്‍ നാമകരണം ചെയ്യ്തത്.  1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ ആയിരുന്നു അദേഹത്തിന്റെറ ആദ്യ ചിത്രം. 1989 ജനുവരി 16 നു 64 ആം വയസ്സില്‍ അദേഹം അന്തരിച്ചു.(കടപ്പാട്  Acv Attingal)

Tuesday, January 15, 2013

മയില്‍‌പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി ..
മനസിന്റെറ ഏതോ കോണില്‍ ആരും കാണാതെ 
എന്നോ ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി 
മനോഹരമായ സ്വപ്ന  വര്‍ണ്ണങ്ങള്‍ വാരി വിതറി 
മനസിന്റെറ ഒരു കോണില്‍ സ്നേഹത്തിന്‍ നാളമായ് 
പരിഭവങ്ങള്‍ ഒന്നും ഇല്ലാതെ പ്രകാശം ചൊരിഞ്ഞ്
മനസിന്റെറ പെട്ടകത്തില്‍ വേദനയോടെ എന്നും....

Thursday, January 10, 2013

ഗാന ഗന്ധര്‍വന്  ജന്മദിനാശംസകള്‍പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
പല്ലവി പരിചിതം അല്ലോ 
ഉണര്‍ന്നപ്പോഴാ സാന്ദ്ര ഗാനം നിലച്ചു
ഉണര്‍ത്തിയ രാക്കുയില്‍ എവിടെ ....

Tuesday, January 8, 2013

ഇഷ്ട കവിത ആരോട്  യാത്ര പറയേണ്ടു ഞാന്‍ 
ഏന്തിനോട്  ആരോട്  യാത്ര പറയേണ്ടു ....

Sunday, January 6, 2013

പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ അച്ഛന്  സ്നേഹപൂര്‍വ്വം
ബാല്യത്തില്‍ ലാളിച്ചും
വിരല്‍ പിടിച്ചു നടത്തിയും അച്ഛന്‍
കാലൊന്നിടറിയാല്‍ ഓടിയെത്തും അച്ഛന്‍

കൌമാരത്തില്‍ സ്നേഹവും
അറിവും നല്‍കി അച്ഛന്‍
എന്‍ നിഴലായി നടന്നും ശാസിച്ചും അച്ഛന്‍

യൌവനത്തില്‍ കടമ നിറവേറ്റിയും
വിട പറഞ്ഞപ്പോള്‍ ധൈര്യം നല്‍കി
അനുഗ്രഹിച്ചും അച്ഛന്‍
ആ സ്നേഹത്തിന് പകരം നല്‍കാന്‍
എന്താണി ജീവിതത്തില്‍
താങ്ങാവാം അവരുടെ വാര്‍ദ്ധക്യത്തില്‍

ജീവന്‍ നല്‍കി സ്നേഹിച്ചു
വളര്‍ത്തിയ മാതാപിതാക്കളെ
എന്തിനു  തള്ളുന്നു വൃദ്ധസദനങ്ങളില്‍
മാതാ പിതാ ഗുരു ദൈവം....