Tuesday, February 26, 2013

ഓര്‍മ്മകള്‍ മരിക്കുമോ.....





ഒരു തുണ്ട് കടലാസില്‍ എഴുതിയതൊക്കെയും 
നിന്നെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ആയിരുന്നു 
ആ സ്വപ്നത്തില്‍ കണ്ട മുഖങ്ങളൊക്കെയും
നിന്റേറതു മാത്രമായിരുന്നു 
ഒരു മാത്ര മുന്നില്‍ നീ വന്നപ്പോഴൊക്കെ
ഞാന്‍ മിണ്ടാതെ നോക്കി നിന്നു
നിന്റെറ കരസ്പര്‍ശം ഏറ്റപ്പോഴെല്ലാം
മറന്ന് ഞാന്‍ നിന്ന് പോയി....... 

റാന്തല്‍ വിളക്കിന്റെറ അരണ്ട വെളിച്ചത്തില്‍ 
നമ്മള്‍ എന്തെല്ലാം ഓര്‍മ്മകള്‍ പങ്ക് വെച്ചു
ബാല്യത്തില്‍ നീയെന്നെ കളിയാക്കി ചിരിച്ചതും 
ആരും കാണാതെ കവിളില്‍ ഉമ്മ തന്നു മറഞ്ഞതും 
നാണത്താല്‍ ഞാന്‍ ചിണുങ്ങി കരഞ്ഞതും  
പിന്നെപ്പോഴോ നീയെന്‍റെ ഓര്‍മ്മയില്‍
നിന്നും മറഞ്ഞ് പോയി 
വീണ്ടുമെന്‍ സ്വപ്നത്തില്‍ വന്ന് നീ
എന്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി 
ഓര്‍മ്മകള്‍ മരിക്കുമോ .......

Thursday, February 21, 2013



എന്റെറ ഭാഷ മലയാളം 

                                                        (ഫോട്ടോ കേരള കൌമുദി)



 "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ ...... മര്‍ത്ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍ "
മാതൃഭാഷയെ ഓര്‍മിക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെറ ആവശ്യം ഉണ്ടോ. മാതൃഭാഷയെ മറന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാതൃഭാഷാ ദിനത്തിന്റെറ പ്രാധാന്യം ഏറി വരുന്നു. നമ്മുടെ നാവില്‍ നിന്ന് ആദ്യം വരുന്ന ഭാഷ നമ്മുടെ  മാതൃ ഭാഷ , അമ്മ എന്ന മധുരമായ വാക്കും. മറ്റെല്ലാ ഭാഷയും നമുക്ക് അത്യാവശ്യം ആണ്, അതോടൊപ്പം നമ്മുടെ അമ്മയായ മാതൃ ഭാഷ മലയാളത്തെ സ്നേഹിക്കുകയും വേണം. നമ്മുടെ മാതൃ ഭാഷ, നമ്മോടൊപ്പം വളരുന്ന നമ്മുടെ മലയാള ഭാഷയെ, നമ്മുടെ  മാതൃ വാണിയെ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. വരും തല മുറയ്ക്കും മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച്  മനസിലാക്കി കൊടുക്കേണ്ടത് നമ്മുടെ കടമ കൂടി ആണ്. കാല ഹരണ പെട്ട് പോകുന്ന നമ്മുടെ മലയാള ഭാഷയ്ക്ക്‌  പുതു ജീവന്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം.....




മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 
പനിമഞ്ഞു തോരാ പുലര്‍കാല മെന്ന പോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ 
അഴലിന്റെറ കൂരിരുള്‍ ദൂരത്തകറ്റുന്ന 
അരുണ പ്രഭാത കണങ്ങള്‍ പോലെ 
തെരു തെരെ പെയ്യും തുലാ വര്‍ഷ മേഘമായി
കുളിര്‍ കോരി എന്നില്‍ നിറഞ്ഞു നില്‍ക്കും 
മലയാളമേ നിന്റെ ശീലുകള്‍ പോലേതു
ലയമുണ്ട് തെല്ലിട തങ്ങി നില്‍ക്കാന്‍ .....






Thursday, February 14, 2013

TOGETHER  FOR EVER 




You are the strength when Iam Weak
You are the voice when I cant Speak
You are my eyes when I cant See
You lift me up when I cant Reach
You re the one that holds me Up
You give me wings and make me Fly
You see the best there is in Me
Iam grateful for each day with You
Iam  blessed that You love Me
You are my World.Together for Ever..




Wednesday, February 13, 2013

ഇഷ്ട കവിത 

മലയാളത്തിന്റെറ പ്രീയ കവി ശ്രീ. വിനയചന്ദ്രന്‍ മാഷിന് ആദരാഞ്ജലികള്‍ ..


 

ഒരു ഗീതമെന്റെറ മനസ്സില്‍ വരുന്നുണ്ട് 
നീ വരാതെങ്ങനെ മുഴുവനാകും 
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ 
പകരുന്നതെങ്ങനെ ചിത്രമായി 
ഇരുളില്‍ നിന്‍ സ്നേഹഗന്ധം കലരാതെ 
പുതുമകളെങ്ങനെ പുലരിയാകും 
വെറുതെ വെറുതെ നീ കിനാവില്‍ കുളിരാതെ 
കതിരുകളെങ്ങനെ പവിഴമാകും 
പ്രണയമേ നിന്‍ ചിലമ്പണിയാതെങ്ങനെ 
കടലേഴു തിരകളാല്‍ കഥകളാടും
പ്രീയതമേ നിന്‍ സ്പര്‍ശമില്ലാതെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും....


Saturday, February 9, 2013

 മറഞ്ഞു പോയ ചിരി
                                                                                             (ഫോട്ടോ: ഗൂഗിള്‍ മുത്തശ്ശി)


മുഖം മനസിന്റെറ കണ്ണാടി 
ചെറു ചിരി കൂടി ആയാല്‍ അതി മധുരം 
ചെറു ചിരി അവള്‍ക്കൊരു 
ഭൂഷണം ആയിരുന്നു 
ചെറു ചിരി നല്‍കി അവള്‍ 
പ്രീയപെട്ടവരെ സന്തോഷിപ്പിച്ചു 
സുഖങ്ങളും ദുഖങ്ങളും അവള്‍ 
ചെറു ചിരിയോടെ സ്വീകരിച്ചു
ആ ചെറു പുഞ്ചിരി അവളുടെ 
മുഖത്തിനൊരു കൂട്ടായിരുന്നു 
എന്നിട്ടും എപ്പോഴൊക്കെയോ 
അവള്‍ ചിരിക്കാന്‍ മറന്ന് പോയി ....

Monday, February 4, 2013

സൗഹൃദം

                                                                                                            ( ഫോട്ടോ ഗൂഗിള്‍ മുത്തശ്ശി )



സൗഹൃദത്തിന്‍ ചില്ലയില്‍ 
സ്നേഹത്തോടെ ഒത്തിരി സമയം 
സൗഹൃദം പങ്ക് വെയ്യ്ക്കാനായി
വന്ന പറവകള്‍ നമ്മള്‍ 
മൌനമായി സൌഹൃദത്തിന്‍ 
ചില്ലയില്‍ നിന്ന്  പറന്ന് 
അകന്നു നീ അകലെ..