Sunday, April 14, 2013

സാന്ത്വനം




 എല്ലാം മറന്നൊന്നുറങ്ങണം
അമ്മയുടെ മാറില്‍ തല ചായ്ച്
കെട്ടി പിടിച്ചൊന്നുറക്കെ പൊട്ടി കരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍ 
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ 
താരാട്ട് പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍
എല്ലാം മറന്ന് ലയിചിരിക്കണം 

അമ്മ തന്‍ വിരലുകള്‍ 
എന്‍ മുടിയിഴകളെ തലോടുമ്പോള്‍
ഒരു കൊച്ച് കുട്ടിയെ പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി 
അമൃതായി എന്നില്‍ പൊഴിയുമ്പോള്‍ 
എല്ലാം മറന്നുറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത്
വിറയാര്‍ന്ന കൈ പിടിച്ച് 
ആ പടികള്‍ ഇറങ്ങുമ്പോള്‍
എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ 
ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം.....






4 comments:

ajith said...

അമ്മമാറില്‍ എല്ലാം മറന്ന്...

ശ്രീ.. said...

അമ്മ മാറില്‍ എല്ലാം മറന്ന് . വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌

kmohantgv said...

സ്നേഹത്തിനും സംരക്ഷണയ്ക്കുമപ്പുറം "അമ്മ" ഒരു വികാരമായി നെഞ്ചിൽ നിലകൊള്ളുംപോളേ അതിങ്ങനെ അക്ഷരങ്ങളായി പിറവിയെടുക്കൂ. ഊഷ്മാവൂറിനിൽക്കുന്ന പദങ്ങൾക്കു മുന്നിൽ പ്രണമിയ്ക്കുന്നു

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍ ...