Tuesday, June 4, 2013

എന്‍റെ സരസ്വതി ക്ഷേത്രം..

                                                        (ഫോട്ടോ സുഹൃത്തിനോട് കടപ്പാട് -സുധീര്‍ വാസുദേവന്‍‌  )




ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റതെത്തുവാന്‍ മോഹം 
ആദ്യാക്ഷരം ചൊല്ലി തന്ന ഗുരുക്കന്മാരെ 
ആദരവോടെ നമിച്ചിടുന്നു 
വിദ്യാലയം എന്നുമെന്‍ മധുര സ്മരണകള്‍
നിറയുന്ന അക്ഷരത്തിന്‍ സരസ്വതി ക്ഷേത്രം
മുഴങ്ങി കേള്‍ക്കാം ഗുരുക്കന്മാരുടെ 
അറിവിന്‍ അക്ഷരങ്ങള്‍  ഈരടിയായ് 
പുത്തനുടുപ്പണിഞ്ഞു ചിണുങ്ങി കരഞ്ഞ്
അമ്മയുടെ സാരി തുമ്പില്‍ ഒളിച്ച 
ആ നാളുകള്‍ മറക്കുവതെങ്ങനെ 
പ്രകൃതി തന്‍ അനുഗ്രഹം മഴത്തുള്ളികളായ്
ചൊരിഞ്ഞ് ആനന്ദ നൃത്തമാടുന്നു 
ഈറനണിഞ്ഞ കണ്ണുകളും,വസ്ത്രങ്ങളുമായി 
സരസ്വതി ക്ഷേത്രത്തില്‍ പ്രവേശിക്കേ
എവിടെ നിന്നോ ഓടി വന്നാ കൈകള്‍ 
എന്നെ ചേര്‍ത്ത് പിടിച്ച് ചെറു ചിരിയോടെ 
തന്നരികത്തിരുത്തി പുത്തന്‍ പുസ്തകങ്ങള്‍ 
എടുതെന്നരികില്‍ വെച്ച്, മന്ദസ്മിതത്തോടെ 
എന്നോട് ചേര്‍ന്നിരുന്ന്, കാതില്‍ ഓതിയ 
വാക്കുകള്‍ മറക്കുവതെങ്ങനെ
എന്നും എന്‍ നിഴലായി എന്നോടൊപ്പം 
നടന്ന എന്‍ പ്രീയ മിത്രമേ നിന്നെ 
ഞാന്‍ മറക്കുവതെങ്ങനെ 
ഒരു വട്ടം കൂടിയാ തിരു മുറ്റത്തെത്തണം 
ഒട്ടേറെ സ്വപ്‌നങ്ങള്‍ പങ്ക് വെയ്യ്ക്കണം 
എന്നുമെന്‍ കൂട്ടായ പ്രീയ സുഹൃത്തിനൊപ്പം......




4 comments:

ajith said...

ഒരു വട്ടം കൂടി.....!!

kmohantgv said...

മാതാ,പിതാ,ഗുരു,സ്നേഹിതർ ...ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങൾ ആണവ. ഇവരുടെയൊക്കെ നന്മകളുടെ, അറിവിൻറെ അംശങ്ങൾ ചേർന്ന ആകെത്തുകയാണ് ഓരോ വ്യക്തിയും. ഒരിക്കലും മറക്കാനാകാത്ത - മറക്കാൻ പാടില്ലാത്ത - ഒരു അങ്കണം തന്നെ അവിടം. ചുരുക്കത്തിൽ, നമ്മളെന്ന വ്യതിത്വം ഉരുത്തിരിയുന്നതിന്റെ ആദ്യ ചുവടു തന്നെ. ഒരു പരിശുദ്ധമായ പഞ്ഞിക്കഷ്ണം പോലെയാണ് നമ്മുടെ ബാല്യം. അത് ചെളിയിൽ വീണാൽ അഴുക്കു വലിച്ചെടുക്കും, പാലിൽ വീണാൽ പാൽ വലിച്ചെടുക്കും. അഴുക്കിൽ വീഴാതെ നമ്മളെ നല്ല അറിവിൻറെ പാഠങ്ങൾ ചൊല്ലിത്തന്ന ഗുരുനാഥരും, സ്നേഹിച്ച , പങ്കുവെച്ച സൗഹൃദവും നമ്മുടെ ആദ്യത്തേതും എന്നത്തേതുമായ ധനം തന്നെ. പോകണം പലരുമവിടെയിന്നില്ലെങ്കിലും ...പോകണം. ശുദ്ധിയോടെ മനസ്സുപകർത്തതിനു അഭിനന്ദനം

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌ ....

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍ ...