Monday, October 28, 2013

പ്രവാസി....
                                                                           (ഫോട്ടോ ഗൂഗിള്‍)ഞാനൊരു പ്രവാസി അല്ല
പ്രാരാബ്ധങ്ങള്‍ എന്നെ പ്രവാസിയാക്കി
പ്രീയതമ തന്‍ പണ്ടങ്ങള്‍ വിറ്റു പെറുക്കി
സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍
ഞാനൊരു പ്രവാസിയായി, നാടും
വീടും കുടുംബവും ഉപേക്ഷിച്ച്
ഏഴാം കടലും കടന്ന് ഞാനൊരു പ്രവാസിയായി
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം
ഉറ്റവരുടെ ദയനീയ മുഖം മാത്രം എന്നും  മുന്നില്‍
എങ്കിലും ഈ പ്രവാസ ജീവിതത്തിനോടെനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യം എനിക്കേകിയില്ലെങ്കിലും
എന്‍റെ പ്രാരാബ്ധങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന് നന്ദി
ഒരിക്കല്‍ കടമ നിറവേറ്റി ഞാന്‍ മടങ്ങും
എന്നുമെന്‍ സ്വന്തമായ മാമല നാട്ടിലേക്ക് ....

Monday, October 21, 2013

സൗഹൃദം....
                                                                                         (ഫോട്ടോ അശ്വതി  ദിപു)
                                                                            സൗഹൃദത്തിന്റെറ ചില്ലയില്‍ 
ഒത്ത് ചേര്‍ന്ന് കളിച്ചു രസിക്കെ 
നീ എനിക്കേകിയ ആഹ്ലാദത്തിന്‍
പൊട്ടിച്ചിരി പ്രതിധ്വനിയായി  ഇന്നും 
 കാതില്‍ മുഴങ്ങുന്നു
ആ നല്ല നാളിന്റെറ  മധുര സ്മരണകള്‍ 
മറക്കുവതെങ്ങനെ 
ഒന്നിച്ചാ വിദ്യാലയ മുറ്റത്ത്‌, കൈ കോര്‍ത്ത്‌
കാതില്‍ കിന്നാരം ചൊല്ലി, നിന്നോടൊപ്പം 
സൗഹൃദം പങ്കിട്ട നാളുകള്‍, എന്നുമൊരു
പൊന്‍ കിനാവായ് തെളിയുന്നു
നീ എനിക്കേകിയ സ്നേഹത്തിന്‍ മാധുര്യം 
ഇന്നും ഞാനറിയാതെ ഓര്‍ത്തിടുന്നു
കുസൃതി നിറഞ്ഞ, പുഞ്ചിരി തൂകിയ നിന്‍ മുഖം
 എന്നുമെന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പു
നീ എനിക്കേകിയ വാല്‍സല്യത്തിന്‍ അക്ഷരങ്ങള്‍ 
ഇന്നുമെന്‍ ഹൃദയ ചെപ്പില്‍ മയങ്ങിടുന്നു 
വിടവാങ്ങി പിരിഞ്ഞോരാ നിമിഷങ്ങളില്‍ 
 വേദനയോടെ  മനസ്സ് മന്ത്രിച്ചത് ഇത്രമാത്രം
മറക്കില്ലൊരിക്കലും....മരണം വരെ.....


Saturday, October 19, 2013

യാത്ര....
                                                                                                       (ഫോട്ടോ ഗൂഗിള്‍)എന്തിന് നീയെന്നെ വാതില്‍ പഴുതിലൂടെ 
ഒളിഞ്ഞ് നോക്കി ചിരിക്കുന്നു വെറുതെ 
എത്രയോ നാളായി ആരും കടന്ന് വരാത്ത 
തൈലത്തിന്റെറ ഗന്ധമുള്ള, ഇരുണ്ട മുറിയിലെ 
കിടക്കയില്‍ കിടന്ന് നിന്നെ പ്രതീക്ഷിക്കുന്നു 
എന്നടുതേക്ക് വരാന്‍ എന്തേ മടിക്കുന്നു നീയും 
നിന്‍റെ തണുപ്പ് പടര്‍ന്നിറങ്ങിയ 
എന്റെ ദേഹവുമായി
നിന്‍റെ കാല്‍പാടുകളെ പിന്തുടര്‍ന്ന്
അനന്തമായനിന്‍റെ ലോകത്തിലേക്ക്‌ വരാന്‍ 
 എത്രയോ നാളായി  കൊതിക്കുന്നു ഞാനും 
എന്നിട്ടും നീയെന്തേ എന്നെ കാണാതെ 
എന്നില്‍ നിന്നും അകന്ന് പോകുന്നു 
വെള്ളപുതച്ച,  ചലനമറ്റ എന്നെ നോക്കി 
നീ പൊട്ടിച്ചിരിക്കെ, അഗ്നിനാളത്തില്‍ 
കത്തിയമര്‍ന്ന്, ദേഹി ദേഹത്തെ വെടിഞ്ഞ്
ശാപമോക്ഷം നേടി, എല്ലാം മറന്നൊരു യാത്ര
സുഖകരമായൊരു  ശുഭ യാത്ര......
                                                                                          

Saturday, October 12, 2013

കാന്‍വാസ്....


                                                                                   നിന്‍റെ കാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് 
കോറിയിട്ട മുഖത്തെ നീ  മറന്നുവോ 
എന്നും നിന്‍ നിഴലായി നടന്ന  കാല്‍പാടുകളെ 
 ചവിട്ടി  നീ കടന്ന് പോയോ 
കാലത്തിന്‍ ഗതിക്കൊത്ത് നടന്ന് നീങ്ങവേ 
നിന്‍റെ തൂലിക തുമ്പില്‍ തീര്‍ത്ത വര്‍ണ്ണത്തിന്റെറ
മായാ പ്രപഞ്ചത്തില്‍ ആ മുഖം 
പകര്‍ത്താന്‍ നീ  മറന്നുവോ
എന്നും നിന്‍ നിഴലായി നടന്ന കാല്‍പാടുകളെ 
ചവിട്ടി നീ കടന്ന് പോയോ 
 ആ മോഹം വ്യര്‍ഥമാണെന്നറിഞ്ഞിട്ടും
 നിന്‍ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
തരി ആവാന്‍ മോഹിച്ചുപോയി
നീ തീര്‍ത്ത മായികപ്രഭാവലയത്തില്‍ എല്ലാം 
മറന്ന് ലയിച്ച് നില്‍ക്കെ, നിന്‍റെ കാന്‍വാസില്‍ 
നിന്നുതിര്‍ന്നു വീണ സപ്ത വര്‍ണ്ണങ്ങള്‍ 
എന്നിലടര്‍ന്ന് വീണ് അഗ്നിയായി പടരവേ 
വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കാം 
നിന്‍റെ വര്‍ണ്ണ പ്രപഞ്ചത്തിലെ  ഒരു 
നക്ഷത്രമായി മാറുവാന്‍.....
Saturday, October 5, 2013

ഇഷ്ട ഗാനം ....മരണമെത്തുന്ന നേരത്തു നീയെന്റെറ 
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തെക്കെടുക്കും ശ്വാസ
കണികയില്‍ നിന്റെറ ഗന്ധമുണ്ടാകുവാന്‍
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതെ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാതൊരീ 

ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മയും കത്തും ശിരസില്‍ നിന്‍
ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍
അധരമാം ചുംബനത്തിന്റെറ മുറിവുനിന്‍
മധുര നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍
ഓര്‍ത്തെന്റെറ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍നിന്നിവന്
പുല്‍ക്കൊടിയായി ഉയിര്‍തെഴുനേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെറ അരികില്‍
ഇത്തിരി നേരം ഇരിക്കണേ.....
(റഫീക്ക് അഹമ്മദ് )

Thursday, October 3, 2013

ഭ്രാന്തി....

                                                                                      (ഫോട്ടോ ഗൂഗിള്‍)
കുസൃതി പിള്ളേര്‍ ഭ്രാന്തിയെന്ന് വിളിച്ച്
കളിയാക്കിയപ്പോഴും അവള്‍ പുഞ്ചിരിച്ചു 
മുഷിഞ്ഞ വസ്ത്രങ്ങളും,ചീകിയൊതുക്കാത്ത മുടിയും 
അവള്‍ ശ്രദ്ദിച്ചതേയില്ല 
തിളങ്ങുന്ന അവളുടെ കണ്ണുകള്‍ 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു 
ഒരു ചെറു പുഞ്ചിരിയോടെ എന്നുമവളാ
ആല്‍മര ചോട്ടില്‍ ഉണ്ടായിരുന്നു 
അമ്പലത്തിലെ വെടിയൊച്ചയും, ബഹളവും 
അവള്‍ കേട്ടതേയില്ല  
ഇന്നലെ ആരോ കളിയാക്കി പറഞ്ഞു 
അവള്‍ക്കൊരു കുഞ്ഞുണ്ടായെന്ന്
അവളുടെ കുഞ്ഞിനെ കാണാന്‍ കൊതിച്ച്
ആല്‍മര ചോട്ടില്‍  കണ്ണുകള്‍ പരതുമ്പോള്‍
അവളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ 
ചൂടുളള മിഴിനീര്‍ തുള്ളികളും,ചലനമറ്റ
അവളുടെ ശരീരവും, അലമുറയിട്ട് കരയുന്ന 
അവളുടെ കുഞ്ഞ് പൈതലും, വരി വരിയായി 
അവള്‍ക്ക് ചുറ്റും പ്രദക്ഷിണം വെയ്യ്ക്കുന്ന 
കറുത്ത ഉറുമ്പുകളും മാത്രം.......