Thursday, October 3, 2013

ഭ്രാന്തി....

                                                                                      (ഫോട്ടോ ഗൂഗിള്‍)
കുസൃതി പിള്ളേര്‍ ഭ്രാന്തിയെന്ന് വിളിച്ച്
കളിയാക്കിയപ്പോഴും അവള്‍ പുഞ്ചിരിച്ചു 
മുഷിഞ്ഞ വസ്ത്രങ്ങളും,ചീകിയൊതുക്കാത്ത മുടിയും 
അവള്‍ ശ്രദ്ദിച്ചതേയില്ല 
തിളങ്ങുന്ന അവളുടെ കണ്ണുകള്‍ 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു 
ഒരു ചെറു പുഞ്ചിരിയോടെ എന്നുമവളാ
ആല്‍മര ചോട്ടില്‍ ഉണ്ടായിരുന്നു 
അമ്പലത്തിലെ വെടിയൊച്ചയും, ബഹളവും 
അവള്‍ കേട്ടതേയില്ല  
ഇന്നലെ ആരോ കളിയാക്കി പറഞ്ഞു 
അവള്‍ക്കൊരു കുഞ്ഞുണ്ടായെന്ന്
അവളുടെ കുഞ്ഞിനെ കാണാന്‍ കൊതിച്ച്
ആല്‍മര ചോട്ടില്‍  കണ്ണുകള്‍ പരതുമ്പോള്‍
അവളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ 
ചൂടുളള മിഴിനീര്‍ തുള്ളികളും,ചലനമറ്റ
അവളുടെ ശരീരവും, അലമുറയിട്ട് കരയുന്ന 
അവളുടെ കുഞ്ഞ് പൈതലും, വരി വരിയായി 
അവള്‍ക്ക് ചുറ്റും പ്രദക്ഷിണം വെയ്യ്ക്കുന്ന 
കറുത്ത ഉറുമ്പുകളും മാത്രം.......

2 comments: