Tuesday, December 3, 2013

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍......

                                                                                               (ഫോട്ടോ ഗൂഗിള്‍)



അമ്മയെ വില്‍ക്കാനുണ്ട്, അച്ഛനെ വില്‍ക്കാനുണ്ട് 
മക്കളെ വില്‍ക്കാനുണ്ട്, ഭാര്യയെ വില്‍ക്കാനുണ്ട് 
ഹൃദയം വില്‍ക്കാനുണ്ട്, കരള്‍ വില്‍ക്കാനുണ്ട് 
കിഡ്നി വില്‍ക്കാനുണ്ട്, എനിക്കുണ്ട് വില്‍ക്കാന്‍ 
നിറം മങ്ങിയ ഒരു പിടി സ്വപ്‌നങ്ങള്‍ 

തെരുവില്‍ ശരീരം വിലപേശുന്ന
തരുണീ മണികളെ പോലെ , വിലപേശി 
വിലക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ 
ചായങ്ങളാല്‍ ചാലിച്ച സ്വപ്‌നങ്ങള്‍ 
മനോഹരമായ മാരിവില്ലിന്‍ ഏഴ്
 നിറങ്ങളായി  ഒഴുകിയെത്തി 
ഒരു നിമിഷം എല്ലാം മറന്ന്, ഒരു കൊച്ചു 
കുട്ടിയെ പോലെ ആ വര്‍ണ്ണങ്ങളില്‍ പാറി 
പറന്ന്, ആനന്ദത്തോടെ കളിച്ചു രസിച്ചു 
മധുര സ്വപ്നങ്ങളെ ആരും കാണാതെ 
ഞാനെന്‍ മനസിന്‍റെ താളുകള്‍ക്കിടയില്‍
ഒളിച്ചു വെച്ചു 
പിന്നെടെപ്പോഴോ കാലത്തിന്‍ കരിനിഴല്‍ 
പതിച്ച്, സ്നേഹത്താല്‍ ഞാന്‍ തീര്‍ത്ത 
സ്വപ്ന പ്രപഞ്ചത്തില്‍ നിറമില്ലാത്ത 
ദുസ്വപ്നങ്ങള്‍ പടര്‍ന്നിറങ്ങി 
നിണമില്ലാത്ത രൂപങ്ങളായി മാറി 

മനസ്സിന്റെറ താളിനെ കീറിയെടുത്ത്
ഞാനിന്നെന്റെറ സ്വപ്നങ്ങള്‍ക്ക് വിലയിട്ടു 
വില്‍ക്കാനുണ്ട്  സ്വപ്‌നങ്ങള്‍ , വില പേശി 
വില്‍ക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ
എന്നുമെന്‍ കൂട്ടായ സ്വപ്നങ്ങളെ 
ഉപേക്ഷിക്കുവതെങ്ങനെ......
 




10 comments:

asrus irumbuzhi said...

സാരമില്ലന്നേ....
സ്വപ്‌നങ്ങള്‍ വില്‍കെണ്ടാ ,നല്ല വിലകിട്ടിയാലും !
അത് പിന്നീട് അമൂല്യമായിടും :)

അസ്രൂസാശംസകള്‍

ajith said...

സ്വപ്നങ്ങള്‍ക്ക് വിലയില്ല. റീസെയില്‍ വാല്യൂ ഉണ്ടെങ്കിലേ വില്പന നടക്കൂ

https://www.facebook.com/reemreez said...

സ്വപ്നങ്ങള്‍....സ്വപ്നങ്ങളെ നിങ്ങള്‍ ''സ്വര്‍ഗ്ഗകുമാരികളല്ലോ...'' ആ കുമാരിമാരെ കൊണ്ടുപോയി വില്‍ക്കല്ലേ ശ്രീ.... :) നന്നായിട്ടുണ്ട് കേട്ടോ...

ശ്രീ.. said...

അപ്പൊ തല്‍ക്കാലം വില്‍ക്കണ്ട അല്ലെ മാഷേ..ഓക്കെ..വിലയേറിയ അഭിപ്രായത്തിന് നന്ദി Asrus...

ശ്രീ.. said...

ഹ..ഹ...വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌ ....

ശ്രീ.. said...

നോക്കട്ടെ കുമാരിമാരുടെ പ്രവര്‍ത്തികള്‍ എങ്ങനെയാന്ന്. അനുസരണ ഇല്ലെങ്കില്‍ കൈ ഒഴിയുകയെ നിവര്‍ത്തിയുള്ളു. ജെമി പറഞ്ഞത് കൊണ്ട് കുറച്ചു ദിവസം കൂടി നോക്കാം :). വിലയേറിയ അഭിപ്രായത്തിന് നന്ദി @Jemi Kerala....

Unknown said...

തെരുവില്‍ ശരീരം വിലപേശുന്ന
തരുണീ മണികളെ പോലെ , വിലപേശി
വിലക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ .............................

ഭാവ സാന്ദ്രമായ വരികള്‍ ശ്രീ... !. നന്നായിട്ടുണ്ട് ഈ പ്രയോഗം.
ശ്രീയുടെ ആ അജ്ഞാത ( എനിക്ക് ) സുഹൃത്ത് പറഞ്ഞ അവളുടെ മനസ്സിലെ പൂവണിയാന്‍ കൊതിക്കുന്ന മോഹ മൊട്ടുകള്‍ ആര്‍ക്കോ വേണ്ടി കാത്ത് സൂക്ഷിച്ചു ഇതുവരെ എന്ന് തോന്നുന്നു.
പറയണം അത് വില്‍ക്കരുതെന്ന്. അര്‍ഹതപ്പെട്ട ' ആള്‍ ' വരിക തന്നെ ചെയ്യും ആ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്താന്‍... (Y)

ശ്രീ.. said...

ഹ..ഹ..ഹംസ ജി. പ്രതീക്ഷ അത് തന്നെയല്ലേ നമ്മളെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും...വിലയേറിയ അഭിപ്രായത്തിന് നന്ദി @ ഹംസ....

പുനര്‍ജനി said...

ഒരുകാലത്ത് സ്വപ്‌നങ്ങള്‍ മാത്രേ കൂട്ടുണ്ടാവൂ...:)

ശ്രീ.. said...

അത്കൊണ്ട് തന്നെയാണ് ആ സ്വപ്നങ്ങളെ ഒഴിവാക്കാന്‍ ഇത്ര സങ്കടവും. നന്ദി പുനര്‍ജനി....