Wednesday, March 26, 2014

 യാത്രാമൊഴി...

ദേശാടന പക്ഷികളെ പോലെ തന്നെയാണ് നമ്മള്‍ പ്രവാസികളും. ഒരു സ്ഥലത്ത് കൂടൊരുക്കി ആ ചുറ്റുപാടുമായി പൊരുതപെട്ടു വരുമ്പോഴായിരിക്കും അടുത്ത സ്ഥലത്തേക്കുള്ള യാത്ര. ഓരോ യാത്രയിലും കരുതും, ഇവിടെ നിന്ന് ഇനി നാട്ടിലേക്കുള്ള യാത്രയെ ഉള്ളുവെന്ന്. അത് ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമായി അവശേഷിക്കുന്നു. പുതിയ സ്ഥലത്തേക്കുള്ള ഈ യാത്രയിലും ഇതൊക്കെ തന്നെയാണ് ആഗ്രഹം. നടക്കാത്ത ആഗ്രഹമാണെന്ന് അറിയാം. എന്നാലും ആഗ്രഹങ്ങള്‍ തന്നെയാണല്ലോ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. പഴയ കൂട് ഉപേക്ഷിച്ച് പോകുമ്പോഴും, ആ ചുറ്റുപാടും, അവിടെന്നു കിട്ടിയ സുഹൃത്ത്‌ ബന്ധങ്ങളും ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞു പോകാറില്ല. പുതിയ സ്ഥലവും, ചുറ്റുപാടും, അവിടത്തെ വിശേഷങ്ങളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ, കൂട്ടുകാര്‍ ഇത് വരെ തന്ന സ്നേഹത്തിനും, സഹകരണത്തിനും നന്ദി, നമസ്കാരം....

8 comments:

പുനര്‍ജനി said...

All the very best Jayechii...:)

ശ്രീ.. said...

ഒത്തിരി നന്ദി പുനര്‍ജനി. വീണ്ടും കാണാമെന്ന വിശ്വാസത്തോടെ....

ajith said...

Best wishes!!

ഒരു ഭ്രാന്തൻ said...

ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു പ്രവാസമല്ലേ.. ജീവിതം ..!

ശ്രീ.. said...

ഒത്തിരി നന്ദി മാഷേ. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ @ അജിത്‌

ശ്രീ.. said...

ഒത്തിരി നന്ദി സുഹൃത്തേ. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

Harinath said...

പുതിയ സുഹൃത്തുക്കളെയും ചുറ്റുപാടുകളെയും കിട്ടുമെങ്കിലും പഴയ ചുറ്റുപാടുകളും സുഹൃത്തുക്കളെയും ഉപേക്ഷിക്കേണ്ടിവരുന്നത് വിഷമകരം തെന്നെയാണ്‌. പുതിയ വിശേഷങ്ങളുമായി എല്ലാവരെയും വീണ്ടും കാണാൻ കഴിയട്ടെയെന്ന പ്രാർത്ഥന പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കട്ടെ...

ശ്രീ.. said...

ഒത്തിരി നന്ദി ഹരി....@ ഹരിനാഥ്