Monday, May 19, 2014

ഓര്‍മ്മയിലെ മുഖം...




ഓര്‍മ്മയിലെ മുഖം എന്നുമെന്‍ 
ഓമന മുഖം 
മനസ്സിന്‍റെയുള്ളില്‍ ഒളിച്ചിരുന്നാ 
മുഖം നിഴല്‍ കൂത്താടുന്നു 
കണ്ണാടിയില്‍ തെളിയാത്തൊരാ മുഖത്തി
-നെപ്പോഴും സങ്കട ഭാവം മാത്രം 
ഒരു മാത്ര വേണ്ടെന്നു ചൊല്ലിയാലും 
എന്‍ മനക്കണ്ണിലാ മുഖം തെളിഞ്ഞ് നില്‍ക്കും
ഞാനൊന്ന് ചിരിച്ചാല്‍ പരിഭവം ചൊല്ലും 
ഒന്ന് കരഞ്ഞാലോ പൊട്ടി ചിരിക്കും 
എത്ര ചൊല്ലി ഞാനെന്‍ കൂട്ടുകാരാ 
വിട ചൊല്ലി പിരിയാനെന്തേ അമാന്തം 
സന്തോഷവും, സങ്കടവും നിറഞ്ഞതാണീ
ജീവിതമെന്ന നിന്‍റെ വാക്കുകള്‍ 
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സില്‍
വിഹാരിക്കുമെന്ന നിന്‍റെ പ്രവചനവും
നിഴലായി, നിഴല്‍ കൂത്താടുന്ന പാവകളെ 
പോലെ, മനുഷ്യ മനസ്സില്‍ സങ്കടത്തിന്റെ
അഗ്നി പടര്‍ത്തി നീ, ആര്‍ത്ത് ചിരിക്കുമ്പോഴും 
പ്രീയ മിത്രമേ, ഒന്ന് ഓര്‍ക്കുക, നിനക്കും 
ഒരു ദിവസം  വരും, അത് നിന്‍റെ നാശത്തിന്‍റെ
ദിനമാവാതിരിക്കട്ടെ 
താല്‍കാലികമായ ഈ ലോകം കണ്ട് 
മയങ്ങാതിരിക്കാന്‍, മനുഷ്യ മനസ്സുകളെ 
ഞാനെന്‍റെ സങ്കടമാകുന്ന പാശത്താല്‍
ഒന്ന് കെട്ടിയിട്ടോട്ടെ 
എന്‍റെ മനസ്സ് വായിച്ച നീ, എന്നോട് 
ചൊല്ലിയ വാക്കുകള്‍ കേട്ട്, ഒരു മാത്ര 
ഉത്തരമില്ലാതെ നിന്ന നേരം, മുരുക്കില്‍ 
നിന്നിറങ്ങിയ വേതാളത്തെ പോലെ 
വീണ്ടുമെന്‍ മനസ്സില്‍ നീ ഇടം പിടിച്ചു
നിന്‍റെ ചോദ്യത്തിനുത്തരം തേടി ഞാനിന്നും 
ഇരിപ്പൂ......




4 comments:

  1. നിഗൂഢതയുള്ള വരികൾ.

    ReplyDelete
    Replies
    1. നമ്മളെ സങ്കടപെടുത്താനെത്തുന്ന, ദുഃഖം.. സന്തോഷത്തെ പോലെ തന്നെ സങ്കടവും, നമ്മോടൊപ്പം നിഴലായി ഉണ്ടെന്ന ഒരു വിശ്വാസം, അത് തന്നെയാ ഓര്‍മ്മയിലെ മുഖവും....നന്ദി ഹരി...ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും....

      Delete
  2. കമന്റിലെ വിശദീകരണവും കൂടിയായപ്പോള്‍ നല്ല വായനയായിത്തീര്‍ന്നു

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം. മാഷ്‌ ഇവിടെ വന്ന് അഭിപ്രായം പറയുമ്പോഴാ, ബ്ലോഗിനൊരു ഉണര്‍വ് വരുന്നത്. നന്ദി മാഷേ @ അജിത്‌..

      Delete