Saturday, October 13, 2012

ഫാര്‍മസി പഠനത്തിനു ശേഷം ട്രെയിനിങ്ങ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആയിരുന്നു. മൂന്നു മാസത്തെ അവിടത്തെ ജീവിതത്തിനിടയില്‍ ശരിക്കും വേദന നിറഞ്ഞ കുറേ കാഴ്ചകള്‍ കാണേണ്ടി വന്നു. എത്ര കുരുന്നു ജീവിതങ്ങള്‍ ആണ് അവിടെ ദിവസവും പൊലിയുന്നത് . നമ്മള്‍ എന്തിനാണ്  ഇ വ്യര്‍ത്ഥ ജീവിതത്തെ ഓര്‍ത്ത് ഇത്രയും അഹങ്കരിക്കുന്നത് .


തന്‍ മകനെയോര്‍ത്ത്  കേഴും
താതന്‍ തന്‍ കരച്ചില്‍ കേള്‍പ്പു
തന്‍ കയ്യില്‍ നിശ്ചലം കിടക്കും 
മകനെ തലോടും 
താതന്‍ തന്‍ ദുഖം കേള്‍പ്പു
എത്രയോ നാളായി കാത്തിരുന്നു 
ഒരിളം പൈതലിന്‍ മുഖം കാണ്മാന്‍ 
ദൈവം അവനേകി
ആയുസറ്റ പൈതലിനെ  
എത്രയോ സ്വപ്നങ്ങള്‍ അവന്‍ കണ്ടു
എല്ലാം തകര്‍ന്നു ക്ഷണത്തില്‍
മനുഷ്യന്‍ ചിന്തിക്കും കാര്യങ്ങള്‍ 
തിരുത്തി കുറിക്കും പ്രപജ്ഞ സൃഷ്ട
തന്‍ മകനെയോര്‍ത്ത് തേങ്ങും
താതന്‍ തന്‍ കരച്ചില്‍ കേള്‍പ്പു

Tuesday, October 9, 2012

ഇഷ്ട കവിത




ആര്‍ദ്രമി ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകും അല്ലേ സഖി
ഞാനീ ജനലഴി പിടിചൊട്ടു നില്‍ക്കട്ടെ
നിയെന്‍ അണിയത്‌ തന്നെ നില്ക്കൂ






Saturday, October 6, 2012




സ്കൂളില്‍ ആറാം ക്ളാസ് മുതല്‍ മലയാളം പഠിപ്പിച്ചിരുന്ന സുകുമാരന്‍ മാഷ്‌,എന്തെങ്ങിലും ഒക്കെ കുറിക്കാന്‍ കഴിയുന്നുവെങ്കില്‍ അത്  എന്നെ പഠിപ്പിച്ച മാഷിന്റെറ അനുഗ്രഹം തന്നെ  ആണ്. മാഷിന്റെറ സ്വത സിദ്ധമായ ഒരു  ശയിലി ഉണ്ടായിരുന്നു. അത് കേള്‍ക്കാന്‍ തന്നെ രസമായിരുന്നു .അത്  തന്നെ ആയിരിക്കണം മാഷിന്റെറ ക്ളാസ്  ഇഷ്ടപെടാനും കാരണം. ഇടയ്ക്കു മാഷ്‌  ഏതെങ്കിലുമൊരു  വിഷയത്തിനെ കുറിച്ച്  പ്രബന്ധം എഴുതാന്‍ പറയും. അത് കേള്‍ക്കുമ്പോഴേ ക്ളാസില്‍ ബഹളം  തുടങ്ങും, വേണ്ട മാഷേ.... എഴുതാന്‍ മടിയുള്ള എന്നെ പോലെയുള്ള ചിലര്‍ കൂടി ക്ളാസില്‍ ഉണ്ടായിരുന്നു. മാഷ്‌ അത് ഒന്നും കേട്ട ഭാവം നടിക്കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ എഴുതേണ്ടി വരുമായിരുന്നു. ഞാന്‍ എഴുതിയത്  വായിച്ചു നോക്കിയിട്ട്  മാഷ്‌ ചോദിക്കുമായിരുന്നു... എന്താ കുട്ട്യേ ഇത്  ഇങ്ങനെ ആണോ ഞാന്‍ എഴുതാന്‍ പറഞ്ഞത്, പരീക്ഷക്ക്‌ ഇങ്ങനെ എഴുതിയാല്‍  മാര്‍ക്ക് തരില്ല കേട്ടോ. മാഷിന്റെറ മലയാളം ക്ളാസ് തന്നെ ആണ്, മലയാളത്തെ ഇത്രയും ഇഷ്ടപെടാന്‍ കാരണം ആക്കിയതും. മാഷ്‌  ഇന്ന് ജീവിച്ചിരിപ്പില്ല. മാഷിനെ ഇവിടെ സ്മരിക്കുന്നു.

Thursday, October 4, 2012

ഇഷ്ടഗാനം


ഭൂമിയെ സ്നേഹിച്ച ദേവാഗനയൊരു
പൂവിന്റെറ ജന്മം കൊതിച്ചു
ഒരു വരും അറിയാതെ വന്നു
മണ്ണില്‍ ഒരു നിശാഗന്ധിയായി കണ്‍ തുറന്നു


Wednesday, October 3, 2012

ഞാനൊരു  എഴുത്തുകാരി ഒന്നും അല്ല. മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. അത്രമാത്രം. എന്തൊക്കെയോ എഴുതണമെന്ന അതിയായ ആഗ്രഹത്തോട് കൂടിയാണ് പുതിയ ബ്ലോഗ്‌ തുടങ്ങിയത്. അത് എത്രത്തോളം സാധിക്കുമെന്ന് അറിയില്ല. ഉള്ളില്‍ പൊടിമൂടികിടക്കുന്നത് എല്ലാം  വൃത്തിയാക്കി എടുത്തു ഇവിടെ  കുറിക്കാന്‍ ശ്രമിക്കണം.