നമ്മുടെ നാടിന്റെറ, ചിറയിന്‍കീഴിന്റെറ അഭിമാനം. നിത്യ ഹരിത നായകന് സ്മരണാഞ്ജലി ..
(ഫോട്ടോ അധീഷ് ചിറയിന്‍കീഴ് )
(ഫോട്ടോ അധീഷ് ചിറയിന്‍കീഴ് )
നിത്യ ഹരിത നായകന്‍ ശ്രീ. പ്രേം നസീര്‍ വിട പറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ .
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആക്കോട്ട് ഷാഹുല്‍ ഹമീദിന്റെറയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7 ന് ജനിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്കൂള്‍, ശ്രീ ചിത്തിര വിലാസം ഹൈ സ്കൂള്‍ , എസ് . ഡി കോളേജ് ( ആലപ്പുഴ), സൈന്റ്റ് ബെര്ച്ച്മാന്‍സ് കോളേജ് (ചങ്ങനാശേരി) എന്നിവിടങ്ങളില്‍ അദേഹം തന്റെറ വിദ്യാഭാസം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അദേഹം ഒരു പരിചയസമ്പന്നനായ നാടക കലാകാരനായി തീര്‍ന്നിരുന്നു. അദേഹത്തിന്റെറ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീ. തിക്കുറിശി സുകുമാരന്‍ അദേഹത്തിന്റെറ പേര് പ്രേം നസീര്‍ എന്നായി പുനര്‍ നാമകരണം ചെയ്യ്തത്. 1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ ആയിരുന്നു അദേഹത്തിന്റെറ ആദ്യ ചിത്രം. 1989 ജനുവരി 16 നു 64 ആം വയസ്സില്‍ അദേഹം അന്തരിച്ചു.(കടപ്പാട് Acv Attingal)
No comments:
Post a Comment