Wednesday, May 15, 2013

അക്ഷരം.....


                                                                                                                               

'അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
അറിവിന്റെ വെളിച്ചം പകർന്നു 
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...

വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ 
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ 
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു 
വർണ്ണാക്ഷരങ്ങൾ കൊണ്ട് 
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ 
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ 
വാക്കുകൾ ഒഴിഞ്ഞ മനവും 
ചലനമറ്റ തൂലികയുമായ് 
നിൻ സ്നേഹത്തിൻ കരസ്പർശം 
വീണ്ടുമെൻ തൂലികയെ 
തലോടുമെന്ന പ്രതീക്ഷയുമായ്.....

6 comments:

  1. അക്ഷരങ്ങളെ മനോഹര പദങ്ങളാക്കിയും അവകൊണ്ട്‌ സ്നേഹത്തിന്റെ മഴയുതിർക്കുന്ന ചിത്രം വരച്ചും പിന്നെ അവിടെ തനിച്ചും, പകച്ചും, നിലച്ചും കടന്നതും; മൊഴിയറ്റ മനസ്സിൽ മനനം നിറഞ്ഞതും തൂലികത്തുമ്പിലാ വാക്കു വരണ്ടതും ഒക്കെ നിറനാഴി വാക്കിനാൽ സരസ്വതീ കൃപയായി ഇവിടെയും കാണാം. വാക്ധാര ഇടറാതെ മുറിയാതെ തുടരാൻ വരികളിൽ സ്വയം നിറയുക. അഭിനന്ദനം :)

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍

      Delete
  2. ഹരിയെന്നോരക്ഷരമെന്‍ വിരലില്‍ പിടിച്ചു മോദാല്‍
    അരിതന്നിലെഴുതിച്ച ഗുരുനാഥാ...

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @അജിത്‌

      Delete
  3. Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി അഭി @ അഭിലാഷ്

      Delete