Tuesday, May 7, 2013

കടലാസ്  തോണി 

                                                                                             (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട്)



ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി 
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍ 
തള്ളിവിട്ടിരുന്ന കടലാസ് തോണി 

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി 
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന കടലാസ്  തോണി 

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി 

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന് 
ജീവിതം വെടിയുന്ന കടലാസ് തോണി 

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ 
നോക്കി നിന്നു നമ്മള്‍ 
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......


4 comments:

  1. ഓടവും ജീവിതവും എന്നും നല്ല ഉപമേയങ്ങൾ തന്നെ. കടലാസ് തോണിയും മഴയുമൊക്കെ ഒരിക്കലും മരിക്കാത്ത ഒർമകളും. "തിരിഞ്ഞു നോക്കി പോകുന്നൂ ഹാ! ചവിട്ടിപ്പോന്ന ഭൂമിയെ" .... വരികളിലെങ്കിലും ഓർമ്മകളായ്‌ തിരിച്ചു തരുന്ന കുഞ്ഞോടത്തിന്റെ ചിത്രത്തിന് അഭിനന്ദനം. നന്നായിട്ടുണ്ട് . Greetings!

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍

      Delete
  2. കടലാസുവഞ്ചിയില്‍ ഒരു കവിത തുഴഞ്ഞുപോകുന്നു

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌

      Delete