Saturday, October 12, 2013

കാന്‍വാസ്....


                                                                                   



നിന്‍റെ കാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് 
കോറിയിട്ട മുഖത്തെ നീ  മറന്നുവോ 
എന്നും നിന്‍ നിഴലായി നടന്ന  കാല്‍പാടുകളെ 
 ചവിട്ടി  നീ കടന്ന് പോയോ 
കാലത്തിന്‍ ഗതിക്കൊത്ത് നടന്ന് നീങ്ങവേ 
നിന്‍റെ തൂലിക തുമ്പില്‍ തീര്‍ത്ത വര്‍ണ്ണത്തിന്റെറ
മായാ പ്രപഞ്ചത്തില്‍ ആ മുഖം 
പകര്‍ത്താന്‍ നീ  മറന്നുവോ
എന്നും നിന്‍ നിഴലായി നടന്ന കാല്‍പാടുകളെ 
ചവിട്ടി നീ കടന്ന് പോയോ 
 ആ മോഹം വ്യര്‍ഥമാണെന്നറിഞ്ഞിട്ടും
 നിന്‍ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
തരി ആവാന്‍ മോഹിച്ചുപോയി
നീ തീര്‍ത്ത മായികപ്രഭാവലയത്തില്‍ എല്ലാം 
മറന്ന് ലയിച്ച് നില്‍ക്കെ, നിന്‍റെ കാന്‍വാസില്‍ 
നിന്നുതിര്‍ന്നു വീണ സപ്ത വര്‍ണ്ണങ്ങള്‍ 
എന്നിലടര്‍ന്ന് വീണ് അഗ്നിയായി പടരവേ 
വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കാം 
നിന്‍റെ വര്‍ണ്ണ പ്രപഞ്ചത്തിലെ  ഒരു 
നക്ഷത്രമായി മാറുവാന്‍.....




6 comments:

  1. വര്‍ണ്ണപ്രപഞ്ചത്തിലെ ഒരു നക്ഷത്രം

    ReplyDelete
  2. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ ....

    ReplyDelete
  3. ആ മോഹം വ്യര്‍ഥമാണെന്നറിഞ്ഞിട്ടും
    നിന്‍ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
    തരി ആവാന്‍ മോഹിച്ചുപോയി
    നന്നായി കുറിച്ചിട്ടു
    ആശംസകൾ

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ P V Ariel

      Delete
  4. നിന്‍റെ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
    നക്ഷത്രമായി മാറുവാന്‍.....,,,,,നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും..താങ്ക്സ് അജീഷ് :) @ Ajesh....

      Delete