Sunday, April 27, 2014

തൂവല്‍ സ്പര്‍ശം...



ഈ ജീവിതയാത്രയില്‍ എന്നോടോത്ത്
തുഴയുന്ന സ്മരണകള്‍,കരയെ പുണരാന്‍
വെമ്പുന്ന തിരമാലകളെ പോലെ, കടലില്‍
നിമജ്ജനം ചെയ്യ്ത്ശാപമോക്ഷം നേടി,
തീരത്തേക്ക് അടിഞ്ഞ്, നനുത്ത മണലില്‍
ചിതറി കിടക്കുന്നു.

ആവേശത്തോടെ ഞാനവയെ നെഞ്ചോട്
ചേര്‍ത്ത് താലോലിക്കാന്‍ ശ്രെമിക്കെ,
ഞൊടിയിടയില്‍ കാലത്തിന്‍ കരിനിഴല്‍,
എന്‍ സ്മരണകളെ, പുല്‍കി കടന്നു പോയി
കാറ്റിലൂടെ ഒഴുകി വന്ന ഒരു നനുത്ത തൂവല്‍
സ്പര്‍ശം, അവയെ എന്നോട് ചേര്‍ത്ത് നിര്‍ത്തി
 
മുരളിയില്‍ നിന്നുതിര്‍ന്ന സപ്ത സ്വരങ്ങള്‍
പാട്ടിന്‍റെ പാലാഴിയായി, ഒരിക്കലും
നിലയ്ക്കാത്ത വേണുഗാനമായി ഒഴുകിയെത്തി
ഇന്ന് ഞാനറിയുന്നു, ആ തൂവല്‍ സ്പര്‍ശം
എന്‍റെ ജീവന്റെറ ഭാഗമാണെന്ന്, എന്‍റെ
സാന്ത്വനമാണെന്ന്.....




2 comments:

  1. വരികൾക്ക് യോജിക്കുന്ന സംഗീതം:
    https://www.youtube.com/watch?v=QlVeLpjH_4E

    ReplyDelete
  2. നന്ദി ഹരി. കണ്ണന്‍റെ മനോഹര ഗാനം....@ ഹരിനാഥ്

    ReplyDelete