Saturday, April 12, 2014

 സൌഹൃദം.....                                                                                                 
                                                                                                                           (ഫോട്ടോ ഗൂഗിള്‍)



പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യ പുത്രന് തല ചായ്ക്കാന്‍ ഫ്ലാറ്റുകള്‍ ഉണ്ട്. അംബര ചുംബികളായ കെട്ടിടങ്ങളുടെ നടുവിലൊരു താമസം. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന്‍റെ എട്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോക്കാന്‍ തെല്ലൊരു പേടിയില്ലാതില്ല. വിശാലമായ മുറ്റവും, വീടും മോഹിക്കുന്ന നമ്മള്‍ പ്രവാസികള്‍ ഏത് പരിതസ്ഥിതിയിലും പൊരുത്തപെട്ട് പോകും. പ്രവാസം നമ്മളെ അങ്ങനെ മാറ്റിയെടുക്കുന്നു എന്ന് വേണം പറയാന്‍. ദിവസവും അടുക്കള വരാന്തയില്‍ അതിഥികളായി എത്തുന്ന ഇണ പ്രാവുകള്‍, എവിടെയായാലും ഇവര്‍ തന്നെയാണ് എന്‍റെ അതിഥികള്‍. ഒരു പരാതിയും, പരിഭവവും ഇല്ലാതെ കൊടുക്കുന്ന ധാന്യ മണികള്‍ കൊത്തി പെറുക്കി ചിറകുകള്‍ ഇളക്കി വിട പറയുന്ന എന്‍റെ അതിഥികള്‍. ആകാശത്താണോ താമസം എന്ന അവരുടെ സ്നേഹാന്യേഷണം മനസ്സിലാക്കാന്‍, അവരുടെ ഭാഷ അറിയേണ്ട ആവശ്യം ഇല്ല, സ്നേഹത്തിന്‍റെ ഭാഷക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ. എവിടെയാ ഇപ്പൊ താമസമെന്ന് ആരെങ്കിലും ചോദിച്ചാല്‍, ആകാശത്തിലാ താമസം എന്നാണ് എന്‍റെ മറുപടി. കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് നടന്നിരുന്ന മോണിംഗ് വാക്കും, അവരോടൊപ്പം കുടിച്ചിരുന്ന സ്ട്രോങ്ങ്‌ ചായയും ഒരു പാട് മിസ്സ്‌ ചെയ്യുന്നു. ആ ഓരോ ഗ്ലാസ്‌ ചായയിലും അവരുടെ സ്നേഹത്തിന്‍റെ മധുരം നിറച്ചിരുന്നു..........

6 comments:

  1. അംബരവാസികള്‍

    ReplyDelete
    Replies
    1. അംബരവാസികള്‍, അതാ മാഷേ ശരിയായ വാക്ക്. നന്ദി @ അജിത്‌

      Delete
  2. കേരളമാകെ ഫ്ലാറ്റായിക്കൊണ്ടിരിക്കുന്നു. മൂന്നുതരത്തിലും...
    ഒന്ന്, കുന്നുകളിടിച്ചും കുളങ്ങൾ നികത്തിയും ഫ്ലാറ്റാകുന്നു.
    രണ്ട്, ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നു.
    മൂന്ന്, മദ്യപിച്ച് ഫ്ലാറ്റാകുന്നു.

    ReplyDelete
    Replies
    1. ഹ, ഹ.. ഫ്ലാറ്റായി കൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുക അല്ലെ. നന്ദി ഹരി @ ഹരിനാഥ്

      Delete
  3. Replies
    1. Thats life dear.. thanks @ പുനര്‍ജനി

      Delete