ഓർമ്മയിലെ മുഖമെന്നും
എന്നുമെൻ ഓമന മുഖം
മനസിന്റെയുള്ളിൽ ഒളിച്ചിരുന്നാ
മുഖം നിഴൽക്കൂത്താടുന്നു
കണ്ണാടിയിൽ തെളിയാത്തൊരാ
മുഖത്തിനെപ്പോഴും സങ്കടഭാവം മാത്രം
ഒരു മാത്ര വേണ്ടെന്ന് ചൊല്ലിയാലും
എൻ മനക്കണ്ണിലാ മുഖം തെളിഞ്ഞു നിൽക്കും
ഞാനൊന്ന് ചിരിച്ചാൽ പരിഭവം ചൊല്ലും
ഒന്ന് കരഞ്ഞാലോ പൊട്ടിച്ചിരിക്കും
എത്ര ചൊല്ലി ഞാനെൻ കൂട്ടുകാരാ
വിടചൊല്ലി പിരിയാനെന്തേ അമാന്തം...
സന്തോഷവും സങ്കടവും നിറഞ്ഞതാണീ
ജീവിതമെന്ന നിന്റെ വാക്കുകൾ
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സിൽ
വിഹരിക്കുമെന്ന നിന്റെ പ്രവചനവും
നിഴലായി,നിഴൽക്കൂത്താടുന്ന പാവകളെ
പോലെ,മനുഷ്യ മനസ്സിൽ സങ്കടത്തിന്റെ
അഗ്നി പടർത്തി നീ ആർത്തു ചിരിക്കുമ്പോഴും
പ്രിയ മിത്രമേ ഒന്ന് ഓർക്കുക,നിനക്കും
ഒരു ദിവസം വരും,അത് നിന്റെ
നാശത്തിന്റെ ദിനമാവാതിരിക്കട്ടെ....
താത്കാലികമായ ഈ ലോകം കണ്ട്
മയങ്ങാതിരിയ്ക്കാൻ,മനുഷ്യ മനസ്സുകളെ
ഞാനെന്റെ സങ്കടമാകുന്ന പാശത്താൽ
ഒന്ന് കെട്ടിയിട്ടോട്ടെ,എന്റെ മനസ് വായിച്ച നീ
എന്നോട് ചൊല്ലിയ വാക്കുകൾ കേട്ട്
ഒരു മാത്ര ഉത്തരമില്ലാതെ നിന്ന നേരം
മുരുക്കിൽ നിന്നിറങ്ങിയ വേതാളത്തെ പോൽ
വീണ്ടും നീയെൻ മനസ്സിൽ ഇടം പിടിച്ചു
നിന്റെ ചോദ്യത്തിനുത്തരം തേടി
ഞാനിന്നും ഇരിപ്പൂ....(Re written 31/10/2018)
നിഗൂഢതയുള്ള വരികൾ.
ReplyDeleteനമ്മളെ സങ്കടപെടുത്താനെത്തുന്ന, ദുഃഖം.. സന്തോഷത്തെ പോലെ തന്നെ സങ്കടവും, നമ്മോടൊപ്പം നിഴലായി ഉണ്ടെന്ന ഒരു വിശ്വാസം, അത് തന്നെയാ ഓര്‍മ്മയിലെ മുഖവും....നന്ദി ഹരി...ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും....
Deleteകമന്റിലെ വിശദീകരണവും കൂടിയായപ്പോള്‍ നല്ല വായനയായിത്തീര്‍ന്നു
ReplyDeleteഒത്തിരി സന്തോഷം. മാഷ് ഇവിടെ വന്ന് അഭിപ്രായം പറയുമ്പോഴാ, ബ്ലോഗിനൊരു ഉണര്‍വ് വരുന്നത്. നന്ദി മാഷേ @ അജിത്..
Delete