Monday, September 8, 2014

നഷ്ട സ്വപ്‌നങ്ങള്‍...





നഷ്ട സ്വപ്‌നങ്ങള്‍,എന്നുമെന്‍ ഇഷ്ട സ്വപ്‌നങ്ങള്‍ 
മുറിയുന്ന ബന്ധങ്ങള്‍, അകലുന്ന മനസ്സുകള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍, ആ നഷ്ട സ്വപ്‌നങ്ങള്‍
ഒരിക്കലും മായാത്ത മുറിവുകളായി 
എന്നില്‍ പടരുമെന്ന്, എനിക്കായി 
നഷ്ട സൌധങ്ങള്‍ പണിയുമെന്ന്
ബന്ധങ്ങള്‍, ബന്ധനങ്ങളായി തീരുമെന്ന് 
എനിക്കായി, അവസാന അത്താഴം ഒരുക്കുമെന്ന് 

തെല്ലില്ല പരിഭവം എന്നുള്ളിലിന്ന്,കാലം കലികാലം
അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക, 
ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്‍
ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍
ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍ 
ഒരു നല്ല നാളേക്കായി കാത്തിരിക്കാം...

6 comments:

  1. നല്ല നാളേയ്ക്കായി കാത്തിരിക്ക തന്നെ

    ReplyDelete
    Replies
    1. അതെ മാഷേ, നല്ല നാളേക്കായി കാത്തിരിക്കാം...നന്ദി, സന്തോഷം മാഷേ @ അജിത്..

      Delete
  2. ഇന്നത്തെ വിജയങ്ങൾ നാളത്തെ പരാജയങ്ങൾ
    ഇന്നത്തെ പരാജയങ്ങൾ നാളത്തെ വിജയങ്ങൾ
    ഒരു നല്ല നാളേയ്ക്കായി കാത്തിരിക്കുകതന്നെ...

    ReplyDelete
    Replies
    1. ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍...വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, നന്ദി ഹരി @ ഹരിനാഥ്..

      Delete

  3. "അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക, 
    ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്‍
    ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍"

    നഷ്ട സ്വപ്നങ്ങള്‍ക്കും, മുറിയുന്ന ബന്ധങ്ങള്‍ക്കും, അകലുന്ന മനസ്സുകള്‍ക്കുമിടയില്‍ ഒരു പ്രതിഷേധത്തിന്റെ ശബ്ദം വേറിട്ടു കേള്‍ക്കുന്നുണ്ട്.

    ReplyDelete
    Replies
    1. നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മുടെ മനസ്സിനെ മുറിവേല്പ്പിക്കുന്നു എന്ന തോന്നല്‍ വരുമ്പോഴാ, നമ്മുടെ ഉള്ളിലുള്ള പ്രതിഷേധം നമ്മള്‍ അറിയാതെ തന്നെ പുറത്ത് വരുന്നതെന്നാ എന്‍റെ വിശ്വാസം....ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി @ ഡേവിഡ്‌.......

      Delete