Wednesday, November 19, 2014

ചോദ്യങ്ങള്‍.....




ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ???????
നീ വര്‍ഷിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ 
ഉത്തരം പറയാനാകാതെ ഞാനിന്ന് പകച്ച്‌
നില്‍ക്കുന്നു, ഒരു കൊച്ചു കുട്ടിയെ പോലെ 
നിന്‍റെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി 
മനസ്സില്‍ തറക്കുമ്പോഴും,നിന്‍റെ ചോദ്യങ്ങള്‍ക്ക് 
ഉത്തരം പറയാനാകാതെ, അമ്പൊഴിഞ്ഞ 
ആവനാഴിയെ പോലെ, വാക്കൊഴിഞ്ഞ 
മനവും, ചലനമറ്റ തൂലികയും മാത്രം ബാക്കി.....

നിന്‍റെ ചോദ്യ ശരങ്ങള്‍ പേമാരിയായി എന്നില്‍ 
വര്‍ഷിക്കുമ്പോള്‍, ഒന്ന് നീ ഓര്‍ക്കുക, നിനക്കുള്ള 
ഉത്തരം നല്‍കാന്‍ ഞാനിന്ന് അശക്തയാണ് 
എന്നും നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 
ആഗ്രഹിച്ചിരുന്ന എന്‍റെ തൂലിക പോലും
ഇന്ന് എന്നില്‍ നിന്ന് അകന്ന് പോകുന്നു 
എന്നും വാചാലമായിരുന്ന എന്‍റെ മനസ്സ് പോലും 
നിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൌനമായി മാറിടുന്നു 
നിന്‍റെ ചോദ്യങ്ങളോരോന്നും, മനസ്സില്‍ പലയാവര്‍ത്തി 
ഉരുവിട്ടെങ്കിലും,ഉത്തരം പറയാനാകാതെ ശൂന്യത
മാത്രം ബാക്കി...

കടിഞ്ഞാണില്ലാത്ത കുതിരയെ പോല്‍ പായുന്ന 
മനസ്സില്‍, നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 
ഇന്ന്നിണമില്ലാത്ത രൂപങ്ങളെ പോലെ അവ്യക്തമാണ്
"എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരൂ" എന്ന 
നിന്‍റെ ഓര്‍മ്മപെടുത്തല്‍ മറക്കാന്‍  എനിക്കാവില്ലല്ലോ... 
ഈ ജീവിതം ചോദ്യങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്കൊണ്ട് തന്നെ 
നിന്‍റെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 
ഒരു ദിവസം ഞാന്‍ വരും, അത് വരെ വിട...........


8 comments:

  1. ഉത്തരം കിട്ടുവോളം മാത്രമേ ചോദ്യത്തിന് ഒരു വിലയുള്ളു

    ReplyDelete
    Replies
    1. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കി...ആ ചോദ്യങ്ങളുടെ വില കളയണ്ടല്ലേ മാഷേ :)..വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം മാഷേ @ ajith

      Delete
  2. ചിലർ ചോദ്യങ്ങളുമായി നടക്കുന്നവരാണ്‌. മറ്റുചിലർ ഉത്തരങ്ങളുമായി നടക്കുന്നവരും. ഇവർ തമ്മിൽ കണ്ടുമുട്ടിക്കഴിയുമ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും പരസ്പരം ഇല്ലാതാവുന്നു. അവശേഷിക്കുന്നതാണ്‌ മൗനം....ആത്മനിർവൃതിയോടെയുള്ള മൗനം.
    ചോദ്യത്തിന്‌ ഉത്തരം നൽകാനാവുന്നില്ലെങ്കിൽ ചോദ്യകർത്താവും നിങ്ങളും ഒരേ നിലയിലുള്ളവരാണെന്നുകരുതി ഇരുവരും കൂടെ, ഉത്തരങ്ങളുമായി നടക്കുന്നവരെ, ഉത്തരങ്ങളെ അന്വേഷിച്ചിറങ്ങുക. ആ യാത്രയിൽ നിങ്ങൾ തനിച്ചാവരുത്.

    വളരെ നല്ല പോസ്റ്റ്. ഇതുപോലുള്ള രചനകൾ ഇനിയും പോരട്ടെ.... ആശംസകൾ...

    ReplyDelete
    Replies
    1. ചോദ്യങ്ങളുമായി നടക്കുന്നവര്‍ തന്നെയാണ് നമുക്ക് ചുറ്റും കൂടുതലും. ഹരി പറഞ്ഞത്‌ പോലെ പലപ്പോഴും മൌനം, തന്നെയാണ് നല്ലത്. വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം ഹരി @ Harinath

      Delete
  3. ഉത്തരം പറയാനാവാത്ത ഒരുപാടു ചോദ്യങ്ങള്‍ ഇല്ലേ ???

    ReplyDelete
    Replies
    1. ശരിയാണ് അജേഷ്,ഉത്തരം പറയാനാകാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. കഴിവതും നമ്മള്‍ക്ക് കിട്ടുന്ന ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം കൊടുക്കാന്‍ ശ്രെമിക്കാറില്ലേ. നന്ദി സന്തോഷം അജേഷ്...Ajesh Mullachery...

      Delete
  4. ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരം കിട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നും... ഉത്തരത്തോടൊപ്പം ഇല്ലാതാവുന്നത് ഒരു പ്രതീക്ഷയോ തെറ്റിദ്ധാരണയോ എല്ലാം ആവാം...

    ReplyDelete
    Replies
    1. ഉത്തരം കിട്ടരുതെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളും ഉണ്ട് അല്ലെ...സംഗീത് പറഞ്ഞത് പോലെ, ആ ഉത്തരത്തോടൊപ്പം ഇല്ലാതാവുന്നത് പ്രതീക്ഷയോ, തെറ്റിദ്ധാരണയോ തന്നെയാവാം....നന്ദി, സന്തോഷം...Sangeeth...

      Delete