മാഞ്ഞുവോ സ്മൃതിയില്‍ മൌനമായ് നീ
ഒരു വാക്ക് മിണ്ടാതെ നിറഞ്ഞുവോ
ഓര്‍മ്മയില്‍ കിനാവ് പോല്‍ നീ
ഒരു നോക്ക്കാണാതെ നിലാവ്
പോല്‍ മാഞ്ഞുവോ നീ
മൌനനൊമ്പരമായി പുന്നാരംചൊല്ലി
മനസ്സിന്‍റെ താളില്‍ മറഞ്ഞുവോ നീ
പ്രിയ ശ്രീരാഗമായ് പൊന്നോട-
ക്കുഴലില്‍ നിറഞ്ഞുവോ നീ
ആര്‍ദ്ര ഗീതം പോല്‍, ശോക
മൂകമായി മറഞ്ഞുവോ നീ
ഒരു മാത്ര വന്നെന്‍റെ നെറുകില്‍ തഴുകി
ഒരായിരം വര്‍ണ്ണങ്ങള്‍ വാരി വിതറി
മഴമേഘമായ് മറഞ്ഞുവോ നീ
അറിയാതൊരു കവിതയായ് വന്ന്
പ്രിയമാം വാക്കുകളായ് തുളുമ്പാതെ
തൂലിക തുമ്പില്‍ നിന്നടര്‍ന്നുവോ നീ
ഓര്‍മ്മകളുടെ പൂക്കാലം നല്‍കി
സ്മൃതികളില്‍ കൊഴിഞ്ഞുവോ നീ
കാറ്റിലൂടൊഴുകി വന്ന മധുരമാം ഇശലായ്
മനോമുകുരത്തില്‍ നിറഞ്ഞ്
അസ്തമയ സൂര്യനെ പോല്‍ മറഞ്ഞുവോ നീ
പീലി തുണ്ടായി മനസ്സിന്‍റെ പെട്ടകത്തിലൊളിച്ച്
മധുര നൊമ്പരമായി മാഞ്ഞുവോ നീ
തിരികെ കിട്ടാത്ത ഓര്‍മ്മകളുടെ പൂക്കാലം
അതെന്നും വസന്തത്തിന്‍ പൂക്കാലം.....
എല്ലാം അവിടെത്തന്നെയുണ്ട്. ഒന്ന് തിരിഞ്ഞുനോക്കിയാൽ കാണുംവിധം
ReplyDeleteമാഷേ എവിടെയായിരുന്നു,സന്തോഷം വന്നല്ലോ :) അതെ മാഷേ,എന്നാലും തിരിഞ്ഞു നോക്കിയാല്‍ പോലും കാണാതെ പലതും മറഞ്ഞിരിക്കുന്നു സ്മൃതിയില്‍ നിന്ന് തന്നെ...
Delete