Tuesday, July 26, 2016

കരുണാസാഗരം....



എന്നെ മറന്നുവോ കണ്ണാ 
നിനക്ക് എന്നെ മറക്കുവാനാമോ 
ആ പീലിത്തിരുമുടി കണി കാണേണം 
ആ പുല്ലാങ്കുഴല്‍ നാദം കേട്ടിടേണം
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

അമ്പല നടയില്‍ വന്നനേരം 
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ 
പരിഭവം ചൊല്ലാന്‍ വന്നനേരം 
നിന്‍ ചിരിയില്‍ ഞാനെല്ലാം മറന്നു
സാരഥിയായ് തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ 
എന്തേ ഈ മൌനം എന്നോട് മാത്രമായി
സങ്കടങ്ങളെല്ലാം ചൊല്ലാന്‍ നീയല്ലാ-
താരാണെനിക്ക് എന്‍ കണ്ണാ
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

ഇഷ്ടഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
പ്രീയ തോഴന്‍ കുചേലന് കരുണ ചൊരിഞ്ഞ 
കനിവിന്‍ സാഗരമേ വൈകരുതേ
എന്‍ മുന്നില്‍ വന്നണയാന്‍ 

 കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....


സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി 
ആ മുരളീ ഗാനം കേട്ട് ഞാന്‍ ധന്യയായി 
ആ കള്ളചിരി കണ്ടെന്‍ മനം കുളിര്‍ത്തു 
പരിഭവം ചൊല്ലാന്‍ മറന്ന് ഞാന്‍ നിന്ന് പോയി 
എല്ലാമറിയുന്ന ഭഗവാനോട് ഞാനെന്ത് ചൊല്ലാന്‍
കരുണ തന്‍ മണിമുകിലേ എന്നെ നീയറിഞ്ഞു
കൃഷ്ണ ഹരേ ജയ..കൃഷ്ണ ഹരേ......

8 comments:

  1. മനോഹരം കൃഷ്ണ ഭക്തി

    ReplyDelete
    Replies
    1. താങ്ക്സ് ജെനി, ഒത്തിരി സന്തോഷം :)

      Delete
  2. സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി
    ആ മുരളീ ഗാനം കേട്ട് ഞാന്‍ ധന്യയായി ...സുന്ദരമായ ആവിഷ്ക്കാരം

    ReplyDelete
    Replies
    1. താങ്ക്സ് ജെനി..ഇവിടെ വന്നതിലും, വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി,സന്തോഷം :)

      Delete
  3. മനോഹരം കൃഷ്ണ ഭക്തി

    ReplyDelete
    Replies
    1. താങ്ക്സ് ഡിയര്‍,സന്തോഷം :)

      Delete
  4. മനോഹരമായ വരികൾ... :)

    ReplyDelete
    Replies
    1. താങ്ക്സ് ഹരി,വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി,സന്തോഷം :)

      Delete