Monday, July 24, 2017

പ്രണയാക്ഷരങ്ങള്‍ ♥️

രണ്ടാം സമ്മാനം കിട്ടിയ പ്രണയ ലേഖനം.ഇത് കാണുമ്പോ നിങ്ങള്‍ വിചാരിക്കരുത് പ്രണയലേഖനം  എഴുതി എനിക്ക് നല്ല പരിചയം ആണെന്ന്.മത്സരം കണ്ടപ്പോ ഒന്ന് പയറ്റി നോക്കാന്ന് കരുതി കയറിയതാ  😊



ഹൃദയ വേദനയോടെ പ്രണയാക്ഷരങ്ങള്‍ കൊണ്ട് നീ  ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്തു.എത്രയോ നാളുകള്‍ക്ക് മുന്നേ നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകളും വരികളും.അതിനു വേണ്ടി ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്ന വേദനയും.ഓരോ വരികളിലും നിനക്ക് എന്നോടുള്ള പ്രണയം ഞാന്‍ വായിച്ചെടുത്തു.എത്രയോ പ്രാവശ്യം വീണ്ടും വീണ്ടും ഞാനിതു വായിച്ചെന്നു നിനക്കറിയാമോ.ഓരോ പ്രാവശ്യവും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്  ഞാനിത് വായിച്ചു തീര്‍ത്തത്.ഇന്ന് ഇതിലെ ഓരോ വാക്കും എനിക്ക് മനപാഠമാണ്.നിന്നില്‍ നിന്ന് ഞാനെന്നോ കേള്‍ക്കാന്‍ ആഗ്രഹിച്ചതായിരുന്നു ഇതിലെ ഓരോ വരിയും.സ്നേഹാക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത  ഈ വരികളില്‍ നിന്ന്  മനസിലാകും,എന്നോടുള്ള പ്രണയം തുടിക്കുന്ന നിന്‍റെ മനസ്.

      ഹൃദയവേദനയോടെ തൂലിക ചലിപ്പിക്കുന്ന നിന്റെ മുഖമാണ് ഈ പ്രണയലേഖനത്തിലൂടെ ഞാന്‍ കണ്ടത്.നീ എന്നടുത്ത് എത്തുമ്പോഴൊക്കെ നിന്നോട്  പറയാന്‍ ഞാന്‍ കരുതിയിരുന്ന വാക്കുകള്‍, പറയാനാകാതെ ഞാന്‍ മൌനത്തോടെ നിന്നു. അത് നിന്നോട് എനിക്കുള്ള സ്നേഹകൂടുതല്‍ കൊണ്ട് തന്നെയാണ്.നിന്നെ എനിക്ക് നഷ്ടമകുമോ എന്ന പേടിയും.യാഥാസ്ഥിതികരായ  എന്‍റെ വീട്ടുകാര്‍ ഒരിക്കലും നമ്മുടെ ഈ ബന്ധത്തിനെ  അനുകൂലിക്കില്ല. നിന്നെ അവര്‍ അപായപ്പെടുത്തുമോയെന്ന  ആശങ്ക തന്നെയാവാം എന്നെ നിന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചതും.നിന്നോടൊപ്പം ചിലവിട്ട ഓരോ നിമിഷവും സുന്ദര നിമിഷങ്ങളായി എന്‍റെ ഓര്‍മ്മയില്‍ എന്നും ഞാന്‍ സൂക്ഷിക്കും. നിനക്ക് എന്നോടുള്ള പ്രണയം നിന്‍റെ കണ്ണുകളില്‍ നിന്ന് പലപ്പോഴും ഞാന്‍ വായിച്ചെടുത്തതാണ്. 

നിന്നെയും നിന്‍റെ ഓര്‍മ്മകളെയും നെഞ്ചോട്‌ ചേര്‍ത്ത് വെച്ചേ ഞാന്‍ ഇത് വരെ കഴിഞ്ഞുട്ടുള്ളൂ. നിന്‍റെ ഹൃദയാക്ഷരങ്ങളില്‍ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം,മനസ്സിന്റെ പെട്ടകത്തില്‍ നിധിയായ്‌ ഞാന്‍ എന്നും കാത്തു വെയ്ക്കും.നിനക്ക് നന്മകള്‍ മാത്രം വരട്ടെയെന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിന്റെ.....                          
         

4 comments:

  1. ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ എത്തുന്നത്. പോസ്റ്റുകൾ ഒക്കെ മനോഹരം. ഫാർമസി പഠനകാലത്തെ ഓർമ്മകൾ ഒക്കെ ഹൃദ്യം..ഞാനും അതേ തൊഴിലുകാരനാണ്..ബ്ലോഗ് എഴുത്തുപണിയും നേരമ്പോക്കായി ഉണ്ട് ..ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം,നന്ദി ഇവിടെ വന്നതിലും വിലയേറിയ അഭിപ്രായം അറിയിച്ചതിലും.മനസ്സില്‍ തോന്നുന്നത് ഇവിടെ കുറിക്കുമ്പോ കിട്ടുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണ്.സോഷ്യല്‍ മീഡിയകളുടെ കടന്നു വരവോടെ ഉണര്‍ന്നിരുന്ന ബ്ലോഗ്ഗുകള്‍ ഇപ്പോ മയക്കത്തിലാണ്.വീണ്ടും ഉണര്‍വോടെ ബ്ലോഗ്ഗര്‍മാര്‍ തിരികെ വരുമെന്ന പ്രതീക്ഷയോടെ........

      Delete
  2. ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ എത്തുന്നത്. പോസ്റ്റുകൾ ഒക്കെ മനോഹരം. ഫാർമസി പഠനകാലത്തെ ഓർമ്മകൾ ഒക്കെ ഹൃദ്യം..ഞാനും അതേ തൊഴിലുകാരനാണ്..ബ്ലോഗ് എഴുത്തുപണിയും നേരമ്പോക്കായി ഉണ്ട് ..ആശംസകൾ

    ReplyDelete
    Replies
    1. ഒരേ തൊഴിലുകാരാണ്....ഏറെ സന്തോഷം :)

      Delete