Thursday, June 13, 2019

അവൾ...



നിൻറെ ചിരിയൊച്ച കേൾക്കാൻ
കൊതിച്ച നാളിൽ
കദനത്തിൻ കാലൊച്ച കേട്ടു ഞാൻ

ഒരു മാത്ര നീ ചൊല്ലിയതൊക്കെയും
നിൻറെ കണ്ണീർക്കടലിൽ ആണ്ടു പോയി
നിനയ്ക്കാത്തതൊക്കെയും നടന്നപ്പോഴും
ഒരു ചെറു ചിരിയിൽ നീ എല്ലാമൊതുക്കി
നിൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും
വലിച്ചെറിഞ്ഞപ്പോഴും ഒരു മൗനത്തിൽ
നീയെല്ലാം ഒതുക്കി

വസന്തത്തെ നീ താലോലിച്ചപ്പോഴും
ഋതുക്കൾ മാറി വരുമെന്ന്
നീ ചിന്തിച്ചതേയില്ല

മനസ്സിനുള്ളിൽ നീ കരയുമ്പോഴും
നിൻറെ ഹൃത്തടത്തിലെ  കദനം
കാണാൻ ആരും ശ്രമിച്ചില്ല
പെണ്ണ് അവളെന്നും കരയാൻ
മാത്രം വിധിക്കപ്പെട്ടവളോ എന്ന
നിന്റെ ചോദ്യം ആരും ശ്രദ്ധിച്ചതുമില്ല

അനാചാരങ്ങളെ പൊട്ടിച്ചെറിഞ്ഞു
നീ സ്വതന്ത്രയായപ്പോൾ
സമൂഹം നിന്നെ കല്ലെറിഞ്ഞു
നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും

നിന്റെ ചോദ്യത്തിനുള്ള
ഉത്തരം ബാക്കിയാക്കി
ഒരു മുഴം കയറിൽ
നീ ജീവനൊടുക്കിയപ്പോൾ
ചലനമില്ലാത്ത നിന്നെ തേടി വന്നത്
കാലനുറുമ്പുകൾ മാത്രം.......

4 comments:

  1. സമൂഹം ചിലപ്പോളൊക്കെ ഒരു പ്രശ്നമാകുന്നുണ്ട്‌.

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി :)

      Delete
  2. ധർമ്മാനുസൃതവും ജന്മസാഫല്യത്തിനുതകുന്നതുമായ വഴികൾ തെരഞ്ഞെടുത്ത് ജീവിക്കുന്നവർക്ക് സമൂഹത്തിന്റെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കുമനുസരിച്ച് ചാഞ്ചാട്ടമുണ്ടാകരുത്. സമൂഹമെന്നത് ജനമനസ്സുകളുടെ ആകെത്തുകയായിരിക്കും. അവാഡ് കിട്ടുമ്പോൾ ഉയരുന്നതും പരിഹാസങ്ങളും കുത്തുവാക്കുകളും കിട്ടുമ്പോൾ മുറിവേല്ക്കുന്നതുമാണ്‌ നിങ്ങളുടെ അഭിമാനമെങ്കിൽ അത് മിഥ്യാഭിമാനമാണ്‌ ആത്മാഭിമാനമല്ല എന്നും അറിയുക.


    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ഹരി :)

      Delete