Friday, February 26, 2021

സ്നേഹസ്പർശം.....




വരുമോ 

ഇതിലെ വരുമോ 

നീയെൻ കുഞ്ഞിളം കാറ്റേ 

നിൻ ചിറകിലേറ്റി കൊണ്ട് പോകുമോ 

എന്നെയാ ഓർമ്മ തൻ മുറ്റത്ത് 


നിന്റെ കാറ്റേറ്റ് 

നടന്നിരുന്ന ആ വഴികളിലൂടെ 

നീ പാറി പറപ്പിച്ച കുറു നിരകൾ 

മാടിയൊതുക്കി നടന്നിരുന്ന 

ആ വയൽ വരമ്പുകളിലൂടെ 


നിന്റെ കാറ്റേറ്റ് 

ആടിയുലഞ്ഞ  പാവാടഞൊറികൾ 

 വാരിയൊതുക്കി പരിഭവത്തോടെ

ഓടിയകലുന്ന  നിനവുകളിലൂടെ 


നിന്റെ ദിശക്കൊത്ത് 

കാറ്റാടി പറത്തി നടന്നിരുന്ന 

ആ ജാലക വഴികളിലൂടെ 


നിന്റെ കാറ്റേറ്റ് മയങ്ങിയിരുന്ന 

ആ ഉച്ചയുറക്കത്തിന്റെ 

ആലസ്യത്തിലൂടെ  


നീയൊരു കുളിർ കാറ്റായ് 

വന്നെന്നേ തഴുകിയിരുന്ന 

ആ മധുര ഓർമ്മകളിലൂടെ 


നിന്റെ കാറ്റേറ്റ് 

അടർന്നു വീണിരുന്ന  

മാമ്പഴത്തിന്റെ രുചിയിലൂടെ 


ഒരിക്കൽ കൂടി 

നിന്നോടൊപ്പം നടക്കാൻ 

നിന്റെയാ സ്നേഹ സ്പർശമേൽക്കാൻ 

വല്ലാതെ കൊതിച്ചു പോകുന്നു......

2 comments:

  1. ഒരിളം കാറ്റ് എന്നെ തഴുകിക്കൊണ്ട് കടന്നുപോയപോലെ തോനുന്നു.... മനോഹരമായ രചന.... ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു..... ആശംസകൾ... 👏👏👏👏👏

    ReplyDelete
  2. ഒത്തിരി നന്ദി,സന്തോഷം 😊

    ReplyDelete