Tuesday, May 21, 2013

സ്മരണ 

(ഈ ലോകത്തോട്‌ വിട പറഞ്ഞ പ്രീയ സുഹൃത്തിന് കണ്ണീരോടെ)

                                                                                                    (ഫോട്ടോ ഗൂഗിള്‍ )



അമ്മയുടെ ഉദരത്തില്‍ ഒരു ബീജമായി ഉത്ഭവിക്കെ
ഈ ഭൂവില്‍ വന്ന് കണ്ണ് തുറന്ന് , ചെറു കരച്ചിലോടെ
ഒരു പിടി മണ്ണിന്റെറ അവകാശിയായി
ഞാനെന്‍റെ ബാല്യവും കൌമാരവും 
ആനന്ദത്തോടെ കഴിച്ചു കൂട്ടി 
പിന്നെപ്പൊഴോ എല്ലാരും ചേര്‍ന്ന്
 എന്നെ കാഞ്ചന കൂട്ടിലാക്കി
കാഞ്ചന കൂട്ടില്‍ കിടന്ന് ഞാന്‍ 
എല്ലാരെയും സംതോഷിപ്പിക്കാന്‍ ശ്രെമിച്ചു 
ആ സംതോഷം ഇഷ്ടമില്ലാത്തവര്‍ 
എന്നെ കല്ലെറിഞ്ഞു 
കാഞ്ചന കൂട്ടില്‍ കിടന്ന്നെറെറ മനസ് 
പിടയുന്നത് ആരും കണ്ടില്ലെന്നു നടിച്ചു 
പരസ്പരം കടിച്ച് കീറുന്ന ഈലോകത്തിനോടു 
വിടപറയാന്‍ ഞാനെന്‍റെ മാര്‍ഗം സ്വീകരിച്ചു 
ഒട്ടേറെ വേദനയോടെ
കാഞ്ചന കൂട്ടില്‍ നിന്ന് മോചനം നേടി അമ്മയുടെ 
മാറില്‍ തലചായ്ച്ച്  ഞാനൊന്ന് സുഖമായി ഉറങ്ങട്ടെ 
ഈ ലോകത്ത് ഞാന്‍ സന്തോഷവാനാണ്
അടിയില്ല, വഴക്കില്ല, പാര വെയ്യ്പുകള്‍ ഒന്നുമില്ല 
കൂട്ടിനായി കുറെ ആത്മാക്കളും 
ഇവിടെയെങ്ങിലും ഞാന്‍ സമാധാനമായി ജീവിച്ചോട്ടെ .....

എന്നും സ്നേഹത്തോടെ മാത്രം എന്നെ 
നോക്കിയിരുന്ന നിന്‍റെ കണ്ണുകളില്‍
അന്ന് കണ്ട ആ ദയനീയ ഭാവം ഇന്നും 
ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു 
നിന്‍റെ സങ്കടങ്ങള്‍ മറക്കാനായി നീ മദ്യത്തിനടിമയായി
ആ ലഹരി നിന്‍റെ ജീവനെ തന്നെ  ഇല്ലാതാക്കുമെന്ന്  
എന്തേ നീ മനസിലാക്കിയില്ല
മദ്യം ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല
തെറ്റുകള്‍ തിരുത്തി, വീഴ്ച്ചകളെ ഉള്‍ക്കൊണ്ട്‌ 
ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കൂ 
അവിടെയാണ് നമ്മുടെ വിജയം........ 
  


 

4 comments:

kmohantgv said...

പിറവി ഒരു അനുഗ്രഹവും അവകാശവും ആണ്. തുടർനിശ്ചയങ്ങൾ നമുക്കതീതവും! :( എന്നാലും നമുക്കായ് ഒരുക്കുന്ന അരങ്ങിൽ നമ്മുടെ വേഷം ആടിതീർക്കാൻ നാം വിധിക്കപ്പെട്ടവരും. നിയോഗങ്ങൾ! വൈപരീത്യം എന്ന് കേവലനായ മനുഷ്യൻ വിലയിരുത്തുന്നത് വിയോഗങ്ങൾ വേദനകളാകുമ്പോളുള്ള അനിശ്ചിതത്വം ഒന്നുകൊണ്ടു മാത്രം! നമുക്ക് കാട്ടിത്തരുന്ന ഓരോ രംഗവും തുടരുന്ന നടന് ഒരു തിരുത്ത് മാത്രം. വേദനയുടെ ഉള്ളെരിയുന്ന വേദനയുടെ ആഴമുൾക്കൊള്ളുന്ന വാക്കുകൾക്കു ...അതേ തുടിപ്പോടെ അഭിനന്ദനങ്ങൾ

ajith said...

കാഞ്ചനക്കൂട്ടില്‍ നിന്ന് കാഞ്ചനക്കൂട്ടിലേയ്ക്ക്

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ mohan....

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ ajith...