Monday, October 28, 2013

പ്രവാസി....
                                                                           (ഫോട്ടോ ഗൂഗിള്‍)



ഞാനൊരു പ്രവാസി അല്ല
പ്രാരാബ്ധങ്ങള്‍ എന്നെ പ്രവാസിയാക്കി
പ്രീയതമ തന്‍ പണ്ടങ്ങള്‍ വിറ്റു പെറുക്കി
സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍
ഞാനൊരു പ്രവാസിയായി, നാടും
വീടും കുടുംബവും ഉപേക്ഷിച്ച്
ഏഴാം കടലും കടന്ന് ഞാനൊരു പ്രവാസിയായി
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം
ഉറ്റവരുടെ ദയനീയ മുഖം മാത്രം എന്നും  മുന്നില്‍
എങ്കിലും ഈ പ്രവാസ ജീവിതത്തിനോടെനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യം എനിക്കേകിയില്ലെങ്കിലും
എന്‍റെ പ്രാരാബ്ധങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന് നന്ദി
ഒരിക്കല്‍ കടമ നിറവേറ്റി ഞാന്‍ മടങ്ങും
എന്നുമെന്‍ സ്വന്തമായ മാമല നാട്ടിലേക്ക് ....

3 comments:

ajith said...

നാം അനുഭവിയ്ക്കാത്ത പ്രയാസങ്ങള്‍

ശ്രീ.. said...

അതെ മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്‌....

Unknown said...

ഒരിക്കല്‍ കടമ നിറവേറ്റി ഞാന്‍ മടങ്ങും
എന്നുമെന്‍ സ്വന്തമായ മാമല നാട്ടിലേക്ക് .........ഞാനുമൊരു പ്രവാസി