Thursday, January 16, 2014

നിത്യ ഹരിത നായകന് ആദരപൂര്‍വ്വം....




ചിറയിന്കീഴിന്റെറ അഭിമാനം, ശ്രീ. പ്രേം നസീര്‍( ചിറയിന്‍കീഴ്‌ അബ്ദുള്‍ഖാദര്‍) മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍, അഭ്രപാളികളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. പ്രേം നസീറിന്റെറ നാട്ടുകാരിയെന്നു പറയുന്നതില്‍ ഞാന്‍ എന്നും അഭിമാനം കൊള്ളുന്നു. അദേഹത്തിനെ നേരിട്ട് കാണാന്‍ കഴിയാതെ പോയത്, നടക്കാതെ പോയ ഒരു ആഗ്രഹമാണ്.

1989 ജനവരി 16 നായിരുന്നു ആ മഹാനടന്‍ മരിച്ചത്. അനശ്വര പ്രതിഭയുടെ വിയോഗം കേട്ടറിഞ്ഞ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പ്രേംനസീറിന്റെ വീടായ ലൈലാ കോട്ടേജിലേക്ക് പലനാട്ടില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി; ഇടമുറിയാതെ. കയര്‍പിരിക്കുന്നവര്‍ മുതല്‍ വെള്ളിത്തിരയിലെ വീരനായകര്‍വരെ വരി നിന്നു പ്രേംനസീറിനെ അവസാനമായൊന്നു കാണാന്‍.


ഞാന്‍ ദൈവത്തിനുള്ളതാകുന്നു. ഞാന്‍ ദൈവത്തിലേക്ക് മടങ്ങുന്നു എന്ന വചനം സ്ഥിരീകരിച്ച് പ്രേംനസീര്‍ പിന്നെ ചിറയിന്‍കീഴ്‌ കാട്ടുമുറാക്കല്‍ പള്ളിയില്‍ അന്ത്യവിശ്രമംകൊണ്ടു. വിയോഗത്തിനുശേഷം കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും കാലാതിവര്‍ത്തിയായ ഇതിഹാസംപോലെ എവര്‍ ജനറേഷനായി പ്രേംനസീര്‍ ഇപ്പോഴും സുഗന്ധ സ്മൃതിയാകുന്നു......









4 comments:

Unknown said...

നിത്യ ഹരിത നായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

ajith said...

നല്ലോരു മനുഷ്യന്‍, പ്രേം നസീര്‍

ശ്രീ.. said...

വളരെ നന്ദി ബാബു....

ശ്രീ.. said...

ജാതി മത ഭേദമില്ലാതെ സര്‍വരെയും ഒരു പോലെ സ്നേഹിച്ചിരുന്ന മനുഷ്യ സ്നേഹി..നന്ദി മാഷേ @ അജിത്‌