നിനക്കായി എഴുതാന്‍
വാക്കുകളോ, വരികളോ ഇല്ല
നിറഞ്ഞ മൌനം മാത്രം
ആ മൌനത്തിലും നിനക്കായി
എഴുതാന്‍ കൊതിച്ച വാക്കുകളും
വരികളും നിറഞ്ഞു നിന്നു
എപ്പോഴൊക്കെയോ നിന്റെ സ്നേഹം
പേമാരിയായി എന്നില്‍ വര്‍ഷിച്ചത്
പോലെ, നിറഞ്ഞ മൌനത്തെ ഭേദിച്ച്
നിനക്കായി എഴുതാന്‍ കൊതിച്ച
വാക്കുകളും, വരികളും, ഓര്‍മ്മ തന്
പേമാരിയായി എന്നില്‍ പെയ്തിറങ്ങി
തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് വീണ
മൌനത്തിന് വാക്കുകള്‍ പടര്‍ന്നിറങ്ങി
സ്നേഹത്താല്‍ തീര്‍ത്ത മൌനത്തിന്
കൊട്ടാരം തകര്‍ന്നു വീണു..............
4 comments:
വാക്കുകളും വരികളുമുണ്ടല്ലോ
ഹ..ഹ..മാഷേ മൌനത്തിനിടയിലും വാകുകളും,വരികളും നിറഞ്ഞു നിന്നു..നന്ദി @ അജിത്....
മൗനം... എന്റെയും പ്രിയവിഷയം.. മൗനത്തെക്കാള്‍ നിശ്ശബ്ദമായത് എന്നാണ് കെ പി അപ്പ൯ മരണത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത്... ജീവിതം ആത്യന്തികമായി വികസിക്കുന്നത് ഈ നിതാന്ത മൗനത്തിലേക്കാണ്.
മൌനം എന്റെയും ഇഷ്ട വിഷയം ആണ്. വാചാലതയെകാള് പലപ്പോഴും മൌനത്തെ കൂടുതല്‍ ഇഷ്ടപെടുന്നു. നന്ദി ഉണ്ണി @Viewfinder..........
Post a Comment