ആള്‍കൂട്ടം കണ്ടയാള്‍ മതി മറന്നു
ബംഗ്ലാവ് കെട്ടി സ്വയം മറന്നു
കൂട്ടിനായി ചുറ്റിനും ഒരായിരം കൂട്ടുകാര്‍
BMW കാറ് വാങ്ങി ഊരുചുറ്റി
ഡോബര്‍മാന്‍, പോമറേനിയന്‍ ഒപ്പം
അച്ഛനെയും വീട് കാവല്‍ക്കാരാക്കി
അപ്പോഴും അച്ഛന്‍ ഓര്‍മ്മിപ്പിച്ചു, മകനെ
തട്ടി വീഴാതെ, കണ്ണ് തുറന്നു നടക്കു...
FIAT കാറ് വാങ്ങി ഭാര്യക്ക് ബെര്‍ത്ത്
ഡേ ഗിഫ്റ്റ് നല്‍കി,മക്കളെ ഊട്ടിയില്‍
ബോര്‍ഡിങ്ങിലാക്കി,മോനും, മോള്‍ക്കും
I PHONE വാങ്ങി നല്‍കി,നെറ്റ് എടുത്തവര്‍
ചാറ്റ് തുടങ്ങി. മേനക, രംഭ, ഒപ്പം
അമ്മയെയും വീട്ട് ജോലിക്കാരാക്കി
കണ്ണീര്‍ പൊഴിച്ചമ്മ ഇത്ര ചൊല്ലി, തട്ടി
വീഴാതെ കണ്ണ് തുറന്ന്നടക്കു മകനെ...
ചാറ്റ് തുടങ്ങി. മേനക, രംഭ, ഒപ്പം
അമ്മയെയും വീട്ട് ജോലിക്കാരാക്കി
കണ്ണീര്‍ പൊഴിച്ചമ്മ ഇത്ര ചൊല്ലി, തട്ടി
വീഴാതെ കണ്ണ് തുറന്ന്നടക്കു മകനെ...
മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം
നശിച്ചു കൊണ്ടിരിക്കെ വിദേശ
നശിച്ചു കൊണ്ടിരിക്കെ വിദേശ
പര്യടനങ്ങള്‍ നടത്തി പൊങ്ങച്ചകാരനായി
ഫേസ് ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്
ചെയ്ത് ലൈക്‌സും, കമന്റ്സും വാരികൂട്ടി
ഫേസ് ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്
ചെയ്ത് ലൈക്‌സും, കമന്റ്സും വാരികൂട്ടി
പാര്‍ട്ടികള്‍ നടത്തി, കുപ്പികള്‍ പൊട്ടിച്ചു
മദ്യത്തിന്‍ ലഹരിയില്‍ പൊട്ടിച്ചിരിച്ചു
ചുറ്റും കൂട്ടിനായി കൂട്ടുകാരും
എല്ലാം തകര്‍ന്നൊരു നിമിഷത്തില്‍
ഡോക്ടര്‍മാര്‍ വിധിയെഴുതി ലിവറ് പോയി
ലിവറ് മാറ്റാനായി ബംഗ്ലാവ് വിറ്റു
കടക്കാരെ കൊണ്ടയാള്‍ പൊറുതി മുട്ടി....
കടക്കാരെ കൊണ്ടയാള്‍ പൊറുതി മുട്ടി....
ഇന്നില്ല ചുറ്റിനും കൂട്ടുകാര്‍, ബംഗ്ലാവില്ല
കാറില്ല, ജോലിക്കാരില്ല, മാതാ പിതാക്കളും
തന്റെ ബാല്യത്തിലെ, ചെറ്റകുടിലും മാത്രം
വൃദ്ധരായ മാതാപിതാക്കളിന്ന് സന്തുഷ്ടരാണ്
സ്നേഹമയിയായ മരുമകളും, ചുറ്റിനും
കിന്നാരം പറഞ്ഞ് ചെറുമക്കളും..............
4 comments:
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും
വീണ് കഴിഞ്ഞാല്‍ പോലും പലരും ആ തെറ്റ് ആവര്‍ത്തിക്കുന്നു എന്നുള്ളതാണ് സങ്കടം...വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം മാഷേ @ അജിത്....
ഒരു സ്വപ്നസഞ്ചാരത്തിന്റെ നേര്‍ക്കാഴ്ചകള്‍. നന്നായിട്ടുണ്ട്. ആശംസകള്‍!
ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി, സന്തോഷം @ ഡേവിഡ്....
Post a Comment