Sunday, December 7, 2014

സ്മരണ...




ഡിസംബറിലെ ഒരു തണുത്ത രാത്രിയില്‍
യാത്രാമൊഴി പോലും ചൊല്ലാതെ 
നീ എന്നില്‍ നിന്നും പറന്ന് അകന്നു
നീ തന്ന സമ്മാന പൊതികളെക്കാള്‍ 
വിലപ്പെട്ടതായിരുന്നു നീ എനിക്ക് 
തന്ന സ്നേഹം......

ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 
ബാക്കിവെച്ച് നീ മറഞ്ഞുവെങ്കിലും
ചുവരിലെ , ചില്ലിട്ട ചിത്രത്തിലിരുന്ന്
എല്ലാം മറന്ന്  നീ ചിരിക്കുമ്പോഴും
നിന്‍റെ മുഖത്ത് കാണുന്ന വിജയീഭാവം, 
അത് തന്നെ അല്ലെ നിന്നെ നീ ആക്കുന്നതും....

 അഗ്നി നാളത്തില്‍ കത്തിയമര്‍ന്ന്
ഒരു പിടി ചാരമായി, കടലില്‍ അലിഞ്ഞ്
ചേര്‍ന്ന് മായവേ,  തീരത്ത് അടിഞ്ഞ 
ശംഖില്‍ നിന്‍റെ പേര് ഞാന്‍ വായിച്ചെടുത്തു 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും
ഒരു നൊമ്പരമാണ്,നൊമ്പരമാണ് നിന്‍
ഓര്‍മ്മകളെങ്കിലും,ആ നൊമ്പരം പോലും മധുരം....
നിന്നെ പോലെ നീ മാത്രം..............


4 comments:

  1. ആരെപ്പറ്റിയാണെന്നറിയാത്തതുകൊണ്ട് നോ കമന്റ്സ്

    ReplyDelete
    Replies
    1. ഹ..ഹ..മാഷേ..ഇത് തന്നെ ഒരു കമന്റ്‌ അല്ലെ...ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന, ഞാന്‍ കുത്തികുറിക്കുന്നതിനു മാഷിന്റെ ഒരു വാക്കായാലും, അത് വിലപെട്ടത്‌ തന്നെയാണ്..സന്തോഷം,നന്ദി മാഷേ @ ajith....

      Delete
  2. അത് ശരി അല്ലാതിപ്പോൾ ഞാനെന്തു പറയാൻ നീണ്ടനാളൂഴിയിൽ വാഴ്ക

    ReplyDelete
    Replies
    1. ഇവിടെ വന്നതിലും ആ സാനിദ്ധ്യം അറിയിച്ചതിലും ഒത്തിരി നന്ദി,സന്തോഷം :)

      Delete