ഗസല്‍.....
കാറ്റിലൂടെ ഒഴുകി വന്ന ഗസലിന്‍ ഈരടികള്‍
ഒരു സാന്ത്വനമായി മനസ്സിനെ തഴുകി തലോടി
പ്രണയാര്‍ദ്രമായ ഗസലിന്‍ വരികള്‍
മധുരനൊമ്പരമായി മധുമാരിയായി പെയ്യ്തിറങ്ങി
നീ തീര്‍ത്ത ഗാന പ്രപഞ്ചത്തില്‍, എല്ലാം മറന്ന്
പ്രകൃതി,സന്തോഷാശ്രുക്കള്‍ പുതുമഴയായി വര്‍ഷിച്ചു....
നിന്‍റെ സിത്താറില്‍ നിന്ന് ഉതിര്‍ന്ന് വീണ
സപ്ത സ്വരങ്ങള്‍, പാട്ടിന്റെ പാലാഴിയായി
ഒരിക്കലും നിലക്കാത്ത വേണുഗാനമായി
ഗന്ധര്‍വ നാദമായി ഒഴുകി എത്തി
അന്ന് നീ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ
ഞാനിന്നും മൂളിടുന്നു...
നിന്‍റെ സ്വര മാധുരി മനുഷ്യ മനസ്സുകള്‍ക്ക്
എന്നും സാന്ത്വനമാകട്ടെ, മുളം തണ്ടിലൂടെ
ഒഴുകി വരും പ്രീയ ശ്രീ രാഗമായ്..............
ഒഴുകി വരും പ്രീയ ശ്രീ രാഗമായ്..............
ശ്രീരാഗം സാന്ത്വനമാകട്ടെ!
ReplyDeleteആശംസകള്‍
വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി മാഷേ, സന്തോഷം :) @ ajith....
Deleteഗുഡ്
ReplyDelete