Tuesday, April 14, 2015

ഓര്‍മ്മയിലെ വിഷു.....






അച്ഛന്‍ നല്‍കിയ വിഷു കൈനീട്ടം 
ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു 
ആ നാണയ തുട്ടുകളില്‍ അച്ഛന്റെ
വാത്സല്യം നിറഞ്ഞിരുന്നു 
ഉറക്കച്ചടവില്‍ കണ്ണ് പൊത്തിപ്പിടിച്ച്
അമ്മ വിഷുക്കണി കാണിച്ചത് ഇന്നും 
മായാത്ത ഓര്‍മ്മകള്‍ മാത്രം...

പുഞ്ചിരി തൂകുന്ന കണ്ണനെ കാണുമ്പോള്‍ 
അറിയാതെ കണ്ണ് തുറന്ന് പോകും 
കാളനുണ്ട്, ഓലനുണ്ട്, അട പ്രഥമനുണ്ട്, 
അമ്മയുടെ സ്നേഹം ചാലിച്ച പാല്‍-
പായസമുണ്ടന്ന്‍ വിഷു സദ്യക്ക്
കോടിയുടുത്ത്,കൂട്ടുകാരോടൊത്ത് കളിച്ച്
അച്ഛനോടൊപ്പം വിഷു സദ്യ ഉണ്ടിരുന്ന 
ആ നല്ല നാളുകള്‍ മറക്കുവതെങ്ങനെ 
കാതില്‍ കിന്നാരമോതിയിരുന്ന വിഷു-
പക്ഷിയും  പറന്നകന്നു.....
ഇന്നില്ല വിഷുക്കണിയും, വിഷു സദ്യയും 
ആ നല്ല നാളിന്റെ ഓര്‍മ്മകള്‍ മാത്രം......



2 comments:

  1. ആശംസകള്‍, ശ്രീ

    ReplyDelete
    Replies
    1. മാഷിനും,കുടുംബത്തിനും സ്നേഹംനിറഞ്ഞ വിഷു ആശംസകള്‍ ..വീണ്ടും കണ്ടതില്‍ ഒത്തിരി സന്തോഷം മാഷേ :) @ajith....

      Delete