ഞാനറിയാതെന്‍റെ മാനസ ശ്രീകോവിലില്‍
വന്ന് അണഞ്ഞൊരു നിറ ദീപമേ...
നിന്‍ മുന്നില്‍ കൈകൂപ്പി നിന്നിടുമ്പോള്‍
എല്ലാം മറന്ന് ഞാന്‍ ധന്യയായി...
നിന്‍ പ്രസാദം നെറുകയില്‍ ചാര്‍ത്തി
സാന്ത്വനത്തോടെ എന്നെ നീ മെയ്യോട്
ചേര്‍ത്ത് നിര്‍ത്തി...
നിന്നെ മാത്രം നിനച്ച്,നിന്‍ നാമങ്ങള്‍-
ഉരുവിട്ട് തിരുനടയില്‍ നിന്നിടുമ്പോള്‍
പുറകില്‍ വന്ന് കണ്ണ് പൊത്തിപ്പിടിച്ച്
എന്‍ കാതില്‍ ചൊല്ലിയ കിന്നാരങ്ങള്‍
നീ മറന്ന് പോയോ...
മുരളിയില്‍ നീ എനിക്കായി തീര്‍ത്ത
ഗാന പ്രപഞ്ചത്തില്‍, നാം ഒന്നായി
അലിഞ്ഞു ചേര്‍ന്നു...
പ്രദക്ഷിണം കഴിഞ്ഞ് തിരുമുന്നില്‍
അണഞ്ഞ നേരം, കൊട്ടിയടച്ച നിന്‍-
വാതില്‍ക്കല്‍ നിന്ന് ഞാന്‍ പൊട്ടി-
കരഞ്ഞപ്പോള്‍ ഒരു മാത്ര മിണ്ടാതെ
നിന്നതെന്തേ നീ.........
വായിച്ചു
ReplyDeleteആശംസകള്‍
സന്തോഷം മാഷേ....നന്ദി :) @ ajith............
Delete