Wednesday, September 9, 2015

സ്നേഹം....





അറിയാതെ വന്നെന്‍ നെറുകില്‍ തഴുകി നീ 
കനിവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
ആലില താലിചാര്‍ത്തി, കരം ഗ്രഹിച്ചു നീ 
കനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഒന്നാണെന്ന് ചൊല്ലി നീ 
നിനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
മെയ്യോട് ചേര്‍ത്ത് ഗാഢം പുണര്‍ന്ന് നീ 
ചൂടാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഇണകുരുവികളെന്ന്
ചൊല്ലി നീ യഥാര്‍ത്ഥ സ്നേഹം 
പകര്‍ന്ന് നല്‍കി....

നീ അച്ഛനും, ഞാന്‍ അമ്മയുമായപ്പോള്‍ 
നീ ഉദാത്ത സ്നേഹം പകര്‍ന്ന് നല്‍കി 
വാര്‍ദ്ധക്യത്തില്‍ താങ്ങായി നിന്ന് നീ 
ആത്മാര്‍ത്ഥ സ്നേഹം പകര്‍ന്ന് നല്‍കി 
മനസ്സില്‍ നിറയുന്ന മലരാണ് സ്നേഹം 
സ്നേഹിക്കാന്‍ വേണ്ടത് മനസ്സും.....

2 comments:

  1. മനസ്സില്‍ നിറയുന്ന മലരാണു സ്നേഹം!!!

    ReplyDelete
    Replies
    1. താങ്ക്സ് മാഷേ, ഒത്തിരി സന്തോഷം :) @ അജിത്‌

      Delete