Thursday, June 9, 2016

രോദനം...



മൂക്കില്‍ പഞ്ഞിവെച്ച് 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ചന്ദനത്തിരി കത്തിക്കുന്നത്

ചെവി കേള്‍ക്കാതെ 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍  
രാമനാമം ചൊല്ലുന്നത്

ജീവനറ്റ എനിക്ക് വേണ്ടി 
എന്തിനാണ് നിങ്ങള്‍
ധാന്യങ്ങളും വെള്ളവും
 പൂവും നല്‍കുന്നത്

ജീവിച്ചിരുന്നപ്പോ നിന്ദിച്ച 
നാവ് കൊണ്ട് എന്തിനാണ്
നിങ്ങള്‍ ജീവന്‍ നിലച്ചപ്പോ 
സ്തുതി പാടുന്നത്

 ജീവിച്ചിരുന്നപ്പോ എനിക്ക് വേണ്ടി 
കണ്ണീര്‍ പൊഴിക്കാത്ത
നിങ്ങള്‍ എന്തിനാണ്  ശ്വാസം 
നിലച്ചപ്പോ കണ്ണീര്‍ തൂവുന്നത്

മരണത്തിന് മുന്നേയൊന്നടുത്തിരിക്കാന്‍ 
സമയമില്ലാതിരുന്ന നിങ്ങളെന്തിനാണ് 
ചലനമറ്റ എന്നരുകിലിരിക്കുന്നത് 

എന്നെ പുല്‍കിയെങ്കിലെന്ന് 
ഞാന്‍ ആഗ്രഹിച്ചിരുന്ന 
നിന്റെ കൈകള്‍ എന്തിനാണ് 
ഈ മരവിച്ച ശരീരത്തെ തലോടുന്നത്

ജീവിച്ചിരുന്നപ്പോ എന്നിലെ 
നന്മ കാണാതെ വെറുത്തിരുന്ന
നിങ്ങള്‍ എന്തിനാണ്  ഈ മരിച്ച 
ദേഹത്തെ സ്നേഹിക്കുന്നത്

അന്ധകാരത്തിലേക്ക് 
ആണ്ട് പോകുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ദീപം തെളിയിക്കുന്നത്

ജീവിച്ചിരുന്നപ്പോ 
കാണാനാഗ്രഹിച്ചിരുന്ന ദൃശ്യങ്ങള്‍
നിങ്ങളിന്നീ  ശവത്തെ 
കാണിച്ചിട്ടെന്ത്‌ കാര്യം

ഇത് ഒരു ശവത്തിന്റെ രോദനം
ഒരിക്കല്‍ ശവമാകുന്ന എന്റെയും..........

4 comments:

Unknown said...

വെരി നൈസ്

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി,സന്തോഷം :)

എന്നിടം said...

മനോഹരം ട്ടോ... ഒരു ചെറിയ എഴുത്തുകാരനും ഗായകനും ആണ് ട്ടോ.
വരികളിൽ ആത്മാവ് കാണാം
ആത്മാവിന്റെ രോദനം എന്റെയും
സ്നേഹം
സൂരജ്
Srjkalloor1991@gmail.com

ശ്രീ.. said...

ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി സന്തോഷം ☺ @Srjkalloor1991@gmail.com