എന്നാത്മ നാഥനെന്‍ 
ചാരത്തണയുമ്പോള്‍
ഒരു നവവധുവിനെ പോല്‍ 
ലജ്ജകൊണ്ട് ചൂളും ഞാന്‍
നാണത്താല്‍ വിവശയായി 
തല താഴ്ത്തി മൌനമായ് 
നില്‍ക്കും ഞാന്‍
കാല്‍ നഖം കൊണ്ട് 
കളം വരച്ച്, ഒളികണ്ണാല്‍
നോക്കി കവിത രചിക്കും ഞാന്‍
ആ കിളിനാഥമെന്‍ കരളില്‍ 
ആശകള്‍ തന്‍ പീലി നീര്‍ത്തും
വിറയാര്‍ന്ന കൈകള്‍ ചേര്‍ത്തു
പിടിക്കുമ്പോള്‍, ഇതുവരെ 
അറിയാത്തൊരു നിര്‍വൃതി 
അറിയുന്നു ഞാന്‍ 
ആ മാറില്‍ തലചേര്‍ത്തു
വെയ്യ്ച്ചാല്‍ കേള്‍ക്കാം 
ആ ഹൃദയതാളം ഒരു 
സ്നേഹാര്‍ദ്ര ഗീതം പോല്‍ 
നമ്മള്‍ ഒന്നെന്നു ചൊല്ലി 
നെറുകില്‍ ചുംബിക്കുമ്പോള്‍ 
എന്തെന്നറിയാത്തൊരാത്മ 
നിര്‍വൃതി അറിയുന്നു ഞാന്‍ 
ആ കരവലയത്തിലൊതുങ്ങുമ്പോള്‍
കണ്ണന്‍റെ പ്രേയസി രാധയായി 
മാറിടുന്നു ഞാന്‍
നിനക്കായി കാത്തിരിക്കും 
ഓരോ നിമിഷവുംഞാനറിയുന്നു 
നിനക്കെന്നോടുള്ള പ്രണയം 
ഓരോ കാത്തിരുപ്പും സുഖമുള്ള 
ഓരോ പ്രതീക്ഷകളാണ്....

 
No comments:
Post a Comment