Tuesday, November 7, 2017

സുഗന്ധ സ്മൃതികള്‍.....



മറക്കാനാവാത്ത മധുരിത ഗാനം
എന്‍ അന്തരംഗത്തില്‍ നീ
ചാര്‍ത്തിയ നാണം
ഓമലേ നീ മറന്നുവോ

നിശാഗന്ധി പൂത്ത നിശയില്‍
നീയൊരു സുഗന്ധമായ്‌
എന്‍ ചാരേ ഒഴുകി വന്നു
ആ നിമിഷത്തില്‍ നിന്‍റെ കടക്കണ്ണില്‍
ഒളിച്ചു വെച്ച ആദ്യാനുരാഗം
ഓമലേ നീ മറന്നുവോ

താരകങ്ങള്‍ ഒരുക്കിയ നിറക്കൂട്ടില്‍
നിശയുടെ ചിറകിലേറി നാം പറന്നത്
ഓമലേ നീ മറന്നുവോ
നിലാവില്‍ പൂക്കുന്ന നീ
തന്നൊരാ പ്രണയ മൊട്ടുകള്‍
വാടില്ലൊരിയ്ക്കലും ഓമലേ

നീ തൂകിയ സുഗന്ധം പേറി
എത്രയോ കാതങ്ങള്‍ ഞാന്‍ പിന്നിട്ടു
എന്നിട്ടും സ്മൃതിയില്‍ കാണാകാഴ്ച
പോലെ നീയെന്നും............

2 comments:

സുധി അറയ്ക്കൽ said...

നഷ്ടസ്മൃതി.

ശ്രീ.. said...

നഷ്ടങ്ങള്‍ എന്നും നൊമ്പരങ്ങള്‍ തന്നെയാണ്.......
ഇവിടെ വന്നതിനും ക്ഷമയോടെ പോസ്റ്റുകള്‍ വായിച്ച് പ്രോത്സാഹനം തന്നതിന് സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു :)