Monday, February 19, 2018

ഗസല്‍പ്പൂക്കള്‍...



ഗസലിന്‍ ഇശലായ്
നീ അണഞ്ഞ നേരം
അറിയാതെന്നില്‍
വിരിഞ്ഞു മോഹപ്പൂക്കള്‍
ശ്രുതിയായ്‌ ലയമായ് താളമായ്
പെയ്യ്തിറങ്ങിയൊരാ ഗസല്‍മഴ
നിന്‍ ഓര്‍മ്മ തന്‍ വാടാപ്പൂക്കളായ്
അരികില്ലെങ്കിലും ചൂടാതെ
ചൂടുന്ന മധുര പ്രതീക്ഷകളായി

നിനക്കായി തീര്‍ത്ത
ഗസലിന്‍ വരികള്‍
മായാതെ അകക്കണ്ണില്‍
നിറയുന്ന പ്രേമ പ്രതീക്ഷകളായി
നീ എനിക്കായി തീര്‍ത്ത
ഗസല്‍ മഴയില്‍ ഈറനണിഞ്ഞു
ലയിച്ചു ഞാന്‍  നില്‍ക്കവേ
അധരപുടങ്ങളെ  ചുംബിച്ചുണര്‍ത്തി
എന്‍ മുന്നില്‍  മലരായ് നീ വിടര്‍ന്നു .....

2 comments:

  1. "നീ എനിക്കായി തീര്‍ത്ത
    ഗസല്‍ മഴയില്‍ ഈറനണിഞ്ഞു".... മേഘമൽഹാർ ആയിരുന്നോ രാഗം ;-)

    ReplyDelete
    Replies
    1. സംഗീതത്തെ സ്നേഹിക്കുന്നത് കൊണ്ടാവണം ഗസലുകളോട് ഏറെ പ്രീയം.ആ ഗസല്‍ മഴയില്‍ ലയിച്ചിരിക്കുമ്പോ കിട്ടുന്ന ഒരു സുഖം :) .....നന്ദി സന്തോഷം, വിലയേറിയ അഭിപ്രായത്തിന് ......

      Delete