Thursday, April 12, 2018

💖




മനസിന്‍റെ ചെപ്പില്‍
സൂക്ഷിച്ചി ട്ടുണ്ടൊരു കവിത
വാക്കുകളും വരികളുമില്ലാത്തൊരു കവിത
വര്‍ണ്ണങ്ങളും പദങ്ങളുമില്ലാത്തൊരു കവിത
മഴവില്ലിന്‍ ചാരുതയോടെ ഏഴഴകില്‍
തീര്‍ത്തൊരു കവിത

പ്രണയത്തിന്‍ ഇശലായ്
നെഞ്ചില്‍ നിറഞ്ഞൊരു കവിത
പീലിത്തുണ്ട് പോലെ
കാത്ത് വെച്ചോരാ കവിത
ഒടുവില്‍ നീയെത്തുമെങ്കില്‍
ചെവിയില്‍ മൂളാന്‍.................

2 comments:

  1. ഒരു പുഷ്പം മാത്രമെന്‍ എന്ന സിനിമാ ഗാനത്തെ അനുസ്മരിപ്പിക്കുന്നു.

    ReplyDelete