ഇത് ഇന്നത്തെ പെണ്ണല്ല, ഒരു കാലത്ത് പെണ്ണായത് കൊണ്ട് മാത്രം അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന ഒരു പിടി സ്ത്രീജന്മങ്ങൾ ഉണ്ടായിരുന്നു. പെണ്ണിനെ വെറുപ്പോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ദുഃഖകരം തന്നെയാണ്.....
ചിരിയ്ക്കാൻ പാടില്ലാന്ന്
അവൾ പെണ്ണാത്രേ
നാലാൾ കൂടുന്ന ഉമ്മറത്ത്
ഇരിയ്ക്കരുതെന്ന് പെണ്ണാത്രേ
തൊടിയിലെ തുമ്പികളോടും
പക്ഷികളോടും കുശലം പറയാൻ
കൊതിയ്ക്കരുതെന്ന് പെണ്ണാത്രേ
കൂടുതൽ വിദ്യാഭ്യാസം
വേണ്ടെന്ന് പെണ്ണാത്രേ
പുറം ലോകം കാണാൻ
ആഗ്രഹിയ്ക്കരുതെന്ന് പെണ്ണാത്രേ
മുത്തശ്ശി ചൊല്ലിയ കഥകൾ കേട്ട്
വളർന്ന അവളുടെ സ്വപ്നങ്ങളിൽ
ധീര വനിതകളായ ഝാൻസി റാണിയും
റാണിലക്ഷ്മി ഭായിയുമൊക്കെ നിറഞ്ഞു നിന്നു
സ്വാതന്ത്രം കൊതിച്ച അവളുടെ
മനസ്സിനെ അവർ വിലങ്ങു വെച്ചു
ആചാരാനുഷ്ഠാനങ്ങളെ
പൊട്ടിച്ചെറിയരുതെന്ന് പെണ്ണാത്രേ
സമ്മതമില്ലാതെ വയസനുമായി
വേളി നിശ്ചയിച്ചപ്പോഴും
പ്രതികരിക്കരുതെന്ന് പെണ്ണാത്രേ
വേളിയ്ക്ക് തലകുനിക്കുമ്പോഴും
കണ്ണീർത്തുള്ളികൾ
പൊടിയരുതെന്ന് പെണ്ണാത്രെ
വേളിയ്ക്ക് തലകുനിക്കുമ്പോഴും
കണ്ണീർത്തുള്ളികൾ
പൊടിയരുതെന്ന് പെണ്ണാത്രെ
ആർത്തിയോടെ തന്റെ മേൽ
അയാൾ കാമഭ്രാന്ത് തീർത്തപ്പോഴും
എതിർക്കരുതെന്ന് പെണ്ണാത്രെ
വേളി കഴിഞ്ഞ് പത്താം നാൾ
വിധവയായപ്പോഴും
മിണ്ടരുതെന്ന് പെണ്ണാത്രേ
വെള്ളയുടുപ്പിച്ച് സിന്ദൂരം തൂത്തെറിഞ്ഞ്
അകത്തളത്തിൽ തളച്ചപ്പോൾ
ആചാരങ്ങളുടെ നൂലാമാലകളെ
പൊട്ടിച്ചെറിഞ്ഞ് അവൾ അലറി വിളിച്ചു
ഞാൻ പെണ്ണായി പിറന്നത് എൻ്റെ കുറ്റമല്ല
സ്വന്തം ചോരയിൽ പിറന്നത്
പെണ്ണെന്ന് അറിയുമ്പോൾ
തെരുവിൽ വലിച്ചെറിയുന്ന
സമൂഹമേ! നിങ്ങളുടെ കണ്ണുകൾ
ഇനിയെങ്കിലും തുറക്കട്ടെ..................
every line is beautifully written.. even that image is so nice
ReplyDeleteനശിച്ച ചിന്താഗതിയുള്ള ഈ സമൂഹത്തെ ഇങ്ങനെ ആക്കിയതില്‍ സ്ത്രീകള്‍ക്കും നല്ല പങ്കുണ്ട്.
ReplyDeleteവിലയേറിയ അഭിപ്രായത്തിന് വളരെ സന്തോഷം,നന്ദി.....@ deeps
ReplyDeleteവളരെ ശരിയാണ്.പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാണ്.വിലയേറിയ അഭിപ്രായത്തിന് വളരെ സന്തോഷം,നന്ദി..@ സുധി അറയ്ക്കൽ
ReplyDelete