അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ
ഞാനെന്നും സംതൃപ്തയായിരുന്നു
ആ വിരൽ തുമ്പ് പിടിച്ച് പിച്ച വെയ്ക്കുമ്പോഴും
കാലൊന്നിടറിയാൽ ഓടിയെടുത്ത്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന
വിശ്വാസം തന്നെയാവണം
ബാല്യത്തിലും കൗമാരത്തിലും
ആ തണലിൽ അഭിമാനത്തോടെ
തന്നെ നടന്നിരുന്നത്, അച്ഛന്റെ
ആ കരുതൽ കൂടെയുണ്ടെന്നുള്ള
ധൈര്യം തന്നെയാണ്
യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും
ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള
ഒരു സുരക്ഷാ കവചമായി അച്ഛൻ
കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു
ഓരോ ചുവടുവെപ്പിലും അച്ഛന്റെ
ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ്
ഒരു നിഴലായി ആ കരുതൽ എപ്പോഴും
ഒപ്പമുണ്ടെന്നുള്ള വിശ്വാസം
തൻ്റെ കുടക്കീഴിൽ നിന്ന് മകളെ
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു
കരങ്ങളിലേല്പിക്കുമ്പോൾ
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ
ആരും കാണാതെ നെഞ്ചുരുകി
കരയുന്ന അച്ഛനെയും കാണാം
അച്ഛനെന്ന നന്മകളുടെ തണൽ മരം
ഓരോ പെൺ മക്കൾക്കും
സ്നേഹത്തിന്റെയും,കരുതലിന്റെയും
വടവൃഷം തന്നെയാണ്...........
വെറും തണൽമരമല്ല നന്മകളുടെ തണൽമരം :-)
ReplyDeleteഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്.
"തൻ്റെ കുടക്കീഴിൽ നിന്ന് മകളെ
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു
കരങ്ങളിലേല്പിക്കുമ്പോൾ
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ
ആരും കാണാതെ നെഞ്ചുരുകി
കരയുന്ന അച്ഛനെയും കാണാം"
എവിടെയോ വായിച്ചതോർക്കുന്നു - "കരയാമോ ഹാ പുരുഷനല്ലേ, കരയാതെങ്ങനെ നരനല്ലേ"
അതാണ് ആ സ്നേഹം.പക്ഷെ അത് തിരിച്ചറിയാൻ പല മക്കളും ശ്രമിക്കുന്നില്ല എന്നതാണ് ദുഖകരം.ഒത്തിരി നന്ദി സന്തോഷം,വിലയേറിയ അഭിപ്രായത്തിന്.......
ReplyDelete