കിട്ടാതെ കിട്ടിയ മുത്തല്ലേ നീ
ദൈവം തന്ന നിധിയല്ലേ നീ
'അമ്മ തൻ താരാട്ട് പാട്ടിൻ ഈണമല്ലേ നീ
അച്ചന്റെ ഹൃദയത്തുടിപ്പിൻ താളമല്ലേ നീ
ഒരു സ്നേഹമന്ത്രം പോലെ എൻ്റെ
ജീവനായി മാറിയ പുണ്യമല്ലേ നീ
ഇരുളാർന്ന എൻ ജീവിതത്തിൽ
പ്രകാശം ചൊരിഞ്ഞ മുത്തല്ലേ നീ
നിന്റെ പുഞ്ചിരി അമൃതായി
എന്നിൽ നിറച്ച സൗഭാഗ്യമല്ലേ നീ
നൊമ്പരങ്ങൾക്ക് സാന്ത്വനമായി
എൻ്റെ ജീവനിൽ നിറഞ്ഞ ആനന്ദമല്ലേ നീ...
നിന്റെ പാദസരത്തിൻ ധ്വനി മഴത്തുള്ളി
കിലുക്കമായി എങ്ങും നിറഞ്ഞു നിൽക്കുന്നു
നിന്റെ പദനിസ്വനം എപ്പോഴും കേൾക്കാൻ
കാതോർത്തിരിക്കുന്നീ 'അമ്മ
നിന്റെ ചിരിമങ്ങാത്ത മുഖം
എന്നും കാണാൻ കൊതിക്കുന്നീ 'അമ്മ
നിന്റെ കിളിക്കൊഞ്ചൽ എന്നും
കേൾക്കാൻ കൊതിക്കുന്നീ 'അമ്മ.....
Happy daughters day
ReplyDeleteസുന്ദരം...വരികളും സന്ദേശവും......
ReplyDeleteആശംസകൾ.....
വളരെ സന്തോഷം....ഇവിടെ വന്നതിലും,വിലയേറിയ അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി :)
ReplyDelete