വരുമോ
ഇതിലെ വരുമോ
നീയെൻ കുഞ്ഞിളം കാറ്റേ
നിൻ ചിറകിലേറ്റി കൊണ്ട് പോകുമോ
എന്നെയാ ഓർമ്മ തൻ മുറ്റത്ത്
നിന്റെ കാറ്റേറ്റ്
നടന്നിരുന്ന ആ വഴികളിലൂടെ
നീ പാറി പറപ്പിച്ച കുറു നിരകൾ
മാടിയൊതുക്കി നടന്നിരുന്ന
ആ വയൽ വരമ്പുകളിലൂടെ
നിന്റെ കാറ്റേറ്റ്
ആടിയുലഞ്ഞ പാവാടഞൊറികൾ
വാരിയൊതുക്കി പരിഭവത്തോടെ
ഓടിയകലുന്ന നിനവുകളിലൂടെ
നിന്റെ ദിശക്കൊത്ത്
കാറ്റാടി പറത്തി നടന്നിരുന്ന
ആ ജാലക വഴികളിലൂടെ
നിന്റെ കാറ്റേറ്റ് മയങ്ങിയിരുന്ന
ആ ഉച്ചയുറക്കത്തിന്റെ
ആലസ്യത്തിലൂടെ
നീയൊരു കുളിർ കാറ്റായ്
വന്നെന്നേ തഴുകിയിരുന്ന
ആ മധുര ഓർമ്മകളിലൂടെ
നിന്റെ കാറ്റേറ്റ്
അടർന്നു വീണിരുന്ന
മാമ്പഴത്തിന്റെ രുചിയിലൂടെ
ഒരിക്കൽ കൂടി
നിന്നോടൊപ്പം നടക്കാൻ
നിന്റെയാ സ്നേഹ സ്പർശമേൽക്കാൻ
വല്ലാതെ കൊതിച്ചു പോകുന്നു......
2 comments:
ഒരിളം കാറ്റ് എന്നെ തഴുകിക്കൊണ്ട് കടന്നുപോയപോലെ തോനുന്നു.... മനോഹരമായ രചന.... ഇനിയും എഴുതുമെന്നു പ്രതീക്ഷിക്കുന്നു..... ആശംസകൾ... 👏👏👏👏👏
ഒത്തിരി നന്ദി,സന്തോഷം 😊
Post a Comment