Wednesday, March 5, 2014

പ്രസാദം....






ഇത്തിരി പ്രസാദം കൈകുമ്പിളില്‍
നിറച്ച് നീ സ്നേഹത്തിന്‍ മാധുര്യം
നുകര്‍ന്ന് തന്നു

ഒരു തിരി വെളിച്ചത്തിന്‍ നാളത്തില്‍ 
വന്നു നീ ഒരായിരം ദീപങ്ങളായി 
തിളങ്ങി 

എന്‍ കണ്ണനായ് വന്ന് ഓടകുഴലൂതി 
 പാട്ടിന്‍ പാലാഴി തീര്‍ത്ത് നീ 
സാന്ത്വനമായി എന്നരുകില്‍ വന്ന് നിന്നു

ഒരു മാത്ര നീ ഓതിയ വാക്കുകള്‍ 
ജന്മത്തിന്‍ സാഫല്യമായി എന്നില്‍ 
നിറഞ്ഞ് നിന്നു

 ആ കള്ളനോട്ടം സ്നേഹത്തിന്‍ 

ധാരയായി എന്നില്‍ പെയ്യ്തിറങ്ങുമ്പോള്‍ 
ചൊല്ലാന്‍ മറന്ന് പോയ ഒരായിരം 
വാക്കുകള്‍ ഇന്നുമെന്‍ ചുണ്ടില്‍ 
തത്തി കളിക്കുന്നു 

ആ  സ്വപ്നത്തിനൊടുവില്‍ തീരത്ത് 
അടിഞ്ഞ മയില്‍പീലിയും ഓടകുഴലും
മാത്രം, എന്നുമെന്‍ കൂട്ടായ്.......

10 comments:

ajith said...

പ്രസാദം!!

ശ്രീ.. said...

സന്തോഷം മാഷേ വീണ്ടും കണ്ടതില്‍.. നന്ദി @ അജിത്‌ ....

Harinath said...

മയിൽപീലികണ്ണന്റെ പ്രസാദം എന്നും കൂട്ടായ് ഉണ്ടാവട്ടെ...

Harinath said...

"നയനയുടെ ആത്മഹത്യ കുറിപ്പ്"-ൽ ഒരു അഭിപ്രായം എഴുതിയിട്ടുണ്ട്.

പുനര്‍ജനി said...

"ആ സ്വപ്നത്തിനൊടുവില്‍ തീരത്ത്
അടിഞ്ഞ മയില്‍പീലിയും ഓടകുഴലും
മാത്രം, എന്നുമെന്‍ കൂട്ടായ്......."

:) :)

ശ്രീ.. said...

എന്നും കൂടെ ഉണ്ടാവുമെന്ന വിശ്വാസം..നന്ദി ഹരിനാഥ്...

ശ്രീ.. said...

കണ്ടു ഹരിനാഥ്.. നന്ദി...

ശ്രീ.. said...

എന്നുമെന്‍ കൂട്ടായ്..നന്ദി പുനര്‍ജനി....

asrus irumbuzhi said...

മയില്പ്പീലി പ്രസാദം

ആശംസകളോടെ
@srus..

ശ്രീ.. said...

ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി @ അസ്രുസ്...