Tuesday, October 23, 2012

കണ്ണനെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല




കാണാന്‍ കൊതിച്ചു ഞാന്‍ കണ്ണനെ 
കാണാന്‍ കഴിഞ്ഞില്ല ആ ദിവ്യ രൂപം
കേള്‍ക്കാന്‍ കഴിഞ്ഞില്ല ആ വേണു ഗാനം 
സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി
ആ മുരളി ഗാനം കേട്ടു ഞാന്‍ ധന്യയായി 
ഒരു മാത്ര മിണ്ടാതെ പോയതെന്തേ 
ഇനിയെന്ന് കാണും ഞാന്‍ ആ ദിവ്യ രൂപം
ഒരു മാത്ര വരികില്ലേ എന്റെറ മുന്നില്‍ 
എന്നെ തനിച്ചാക്കി പോയതെന്തേ 
വെണ്ണ തരാം കണ്ണാ ഓടിയണയു
പൊന്നുമ്മ നല്‍കാം ആ തിരു നെറ്റിയില്‍ 
കാതോര്‍ത്തിരിക്കുന്നു ആ മുരളി കേള്‍ക്കാന്‍ 
കാണാന്‍ കൊതിക്കുന്നു ആ കള്ള നോട്ടം 
ഇനിയെന്നണയും എന്റെറ മുന്നില്‍
ഇനിയെന്ന്  കേള്‍ക്കും ഞാന്‍ 
ആ മുരളി നാദം......

No comments: