ചില സമയങ്ങളില്‍ മനസിനെ ഒന്ന് ശാന്തം ആക്കാന്‍ ഏകാന്തത ആവശ്യമാണ്. ഇഷ്ടപെട്ട പാട്ടുകളും കേട്ട്, ഒരു ചിന്തകള്‍ക്കും മനസ്സില്‍ ഇടം കൊടുക്കാതെ പറവകളെ പോലെ പാറി പറന്ന് ...ആ ഏകാന്തത ഇടയ്ക്ക് മനസിന് സങ്കടവും നല്‍കാറുണ്ട്
എന്റെറ ശത്രൂ എന്റെറ മിത്രം
എല്ലാമാണെനിക്കീ എകാന്തത
ഏകാന്തതയില്‍ എല്ലാം മറക്കുന്നു
പാറി പറക്കുന്ന പറവകളെ പോല്‍
ഏകാന്ത നിമിഷങ്ങള്‍ മാത്രമെന്‍
ജീവിതത്തില്‍ അഭംഗുരം തുടരുന്നു
ഏകാന്തതയെ മുറിക്കുന്നു
കാലത്തിന് കുളമ്പടി നാദം
ഏകാന്ത നിമിഷങ്ങള്‍ നിറയ്ക്കും
വാക്കുകളാല്‍ മനം
ഏകാന്തതക്ക് കൂട്ടായി എന്നുമെന്‍
അക്ഷര കൂട്ട് മാത്രം
2 comments:
ഒറ്റയ്ക്ക് സംസാരിക്കുന്ന പെണ്‍കുട്ടീ നിനക്ക് കൂട്ടുകാരോന്നുമില്ലേ... ഗൂഗിള്‍ പ്ലസ്സിലേക്ക് സ്വാഗതം ചെയ്യുന്നു. എഴുത്ത് ഇഷ്ട്ടമായി. കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കുക.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി....
Post a Comment