Saturday, November 10, 2012

അവള്‍








ആരോടും ഒന്നും മിണ്ടാതെ 
വിദൂരതയിലേക്ക് നോക്കി നിന്നു അവള്‍ 
വിതുമ്പുന്ന ചുണ്ടുകളും അഴിഞ്ഞുലഞ്ഞ മുടിയും 
ആരെയോ തേടുന്ന കണ്ണുകളുമായി 
അവള്‍ കേള്‍ക്കുന്നു അടുത്തടുത്തു വരുന്ന 
കുളമ്പടി  ശബ്ദവും 
പരേതാന്മാക്കളുടെ  അട്ടഹാസവും 
അവള്‍ കണ്ടു ബാല്യത്തില്‍ മുത്തശി 
പറഞ്ഞ കഥയിലെ പോത്തിന്‍ 
പുറത്തു കയറുമായി വന്നു 
പ്രാണനെടുക്കുന്ന കാലനെ 
താന്‍ സ്നേഹിച്ചവരും തന്നെ സ്നേഹിച്ചവരും 
ആരുമില്ല   അവള്‍ക്കു കൂട്ടിന്
ആര്‍ത്തി പൂണ്ട്   അവള്‍ ഉണ്ടാക്കിയാതൊന്നുമില്ല കൂട്ടിന്
എന്നിട്ടും അവള്‍ ആഹ്രഹിച്ചു ഈ മനോഹരതീരത്തു 
വീണ്ടുമൊരു ജന്മത്തിനായ ്
അവള്‍ വേദനയോടെ കാത്തിരുന്നത് 
തന്റെറ മരണത്തെ ആയിരുന്നോ???????


No comments: