Tuesday, January 22, 2013

തിരുവനന്തപുരം എസ് . എ. റ്റി ആശുപത്രിയിലെ കുറച്ചു നാളത്തെ ഫാര്‍മസി ട്രെയിനിംഗ് ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ അനുഭവങ്ങള്‍ ആണ് നല്‍കിയത്.  എല്ലാം കണ്ടു നെടുവീര്‍പ്പിട്ടിരിക്കുന്ന അവിടത്തെ അമ്മയുടെയും കുഞ്ഞിന്റെറയും പ്രതിമ, ഇപ്പോഴും കണ്മുന്‍പില്‍ തന്നെ ഉണ്ട്. അന്ന് അവിടെ കണ്ട ദൃശ്യങ്ങള്‍ കുറിക്കുകയും ചെയ്യ്തു. കൂട്ടുകാര്‍ ഒരുമിച്ചിരുന്നു വായിച്ച്‌ ചിരിച്ച ആ വരികള്‍ ഇവിടെ വീണ്ടും കുറിക്കാനായി ഒരു ശ്രമം. ആതുര ശിശ്രൂഷകര്‍, കാവല്‍കാര്‍ , രോഗികള്‍ , വേദനയോടെ മാത്രം ഇന്നും ഓര്‍മിക്കാന്‍ കഴിയുന്ന മുഖങ്ങള്‍ വീണ്ടും ഓര്‍മയില്‍ മിന്നി മറയുന്നു .....




അമ്മയും, കുഞ്ഞും വസിക്കും ആശുപത്രി
തന്നില്‍ നീണ്ട നിരയുടെ സമ്മേളനം 
അടഞ്ഞ വാതിലിന് മുന്നില്‍ അക്ഷമയോടെ 
കാത്ത് നില്‍ക്കും ബന്ധു ജനങ്ങളും
പാറാവ്‌ കാര്‍ തന്‍ അട്ടഹാസവും
മരുന്ന് കൊടുക്കും ബാങ്ക് തന്നില്‍ 
വട്ടം വരക്കും അധ്യാപകരും 
വാര്‍ഡ്‌ ഒന്ന് തന്നില്‍ 
ശാന്ത സ്വഭാവിയാം ഫര്‍മസിസ്റ്റും
ചോദ്യം ചോദിക്കും ഫാര്‍മസിസ്റ്റ് മാരും
നാവിന് നീളം കൂടിയ ഫര്‍മസിസ്റ്റും
ശസ്ത്രക്രീയ തീയറ്ററിന് മുന്നില്‍ 
ഹൃദയ മിടിവോടെ കാത്ത് നില്‍ക്കും ബന്ധുക്കളും 
അവര്‍ തന്‍ വദനത്തില്‍ സ്ഫുരിക്കും ആനന്ദം 
പൈതല്‍ തന്‍ കരച്ചില്‍ കേള്‍ക്കയാല്‍ ....

ഡോക്ടറെ കാണാന്‍ കാത്ത് നില്‍ക്കും 
ഗര്‍ഭിണികളുടെ നീണ്ട നിരയുo
പതി തന്‍ കാവലും 
അവിടെയും മുഴങ്ങി കേള്‍ക്കാം 
പാറാവുകാരുടെ സംഭാക്ഷണം
കുട്ടികളെ കുത്തി വെയ്ക്കും മുറിക്കുള്ളില്‍ 
കാതടപ്പിക്കും ആര്‍ത്തനാദവും
നാവിന് നീളം കൂടിയ ആതുര ശിശ്രൂഷകരും
മരുന്ന് കൊടുക്കും മുറി തന്നില്‍ 
പുറത്ത് നിന്ന് വാങ്ങൂ എന്ന പ്രവചനവും
മുഖം വാടും രോഗികളും 
എല്ലാരും തന്‍ ചൊല്‍ പടിയില്‍ 
എന്ന് ഭാവിക്കുന്നു ചിലര്‍ 
ഇത് തന്‍ ജോലിയല്ലെന്ന് 
വരുത്തി തീര്‍ക്കുന്നു ചിലര്‍ 
എല്ലാറ്റിനും മൂക സാക്ഷിയായ്
വര്‍ത്തിക്കും അമ്മയ്ക്കും, കുഞ്ഞിനും പ്രണാമം...

2 comments:

asrus irumbuzhi said...

ആ അമ്മയുടെയും കുഞ്ഞിന്റെയും മുന്നിലെ ആ പടുവൃക്ഷത്ത്തിന്റെ ചുവട്ടിലിരുന്നു കുറഞ്ഞ മാസങ്ങള്‍ക്ക് മുന്പ് ഞാനും അവരെ നോക്കി കൌതുകപെട്ടിട്ടുണ്ട്....
അപ്പുറത്തെ ടാക്സി സ്റ്റാന്‍ഡിന്റെ വിദൂരതയില്‍ ആ അമ്മയില്‍ നിന്ന് ഞാന്‍ മധുരം നുകര്‍ന്നിട്ടുണ്ട്‌ !
നല്ല ഓര്‍മ്മപ്പെടുത്തലുകള്‍ ..
ആശംസകളോടെ
അസ്രുസ്

ശ്രീ.. said...

ആ അമ്മയും കുഞ്ഞും എനിക്ക് മധുരമായ സ്വപ്നങ്ങള്‍ ആണ് . അത് പോലെ തന്നെ വേദന നല്‍കുന്ന കുറേ ഓര്‍മകളും....
വളരെ നന്ദി മാഷേ ....